പ്ലസ് ​വൺ: ആദ്യ അലോട്ട്​മെൻറിൽ സ്ഥിരപ്രവേശനം 50.95 ശതമാനം പേർക്ക്​

തിരുവനന്തപുരം: പ്ലസ്​ വൺ ആദ്യ അലോട്ട്​മെൻറ്​ പ്രകാരമുള്ള വിദ്യാർഥിപ്രവേശനം ശനിയാഴ്​ച പൂർത്തിയായപ്പോൾ 50.95 ശതമാനം പേർ സ്ഥിരപ്രവേശനം നേടി. 39.12 ശതമാനം പേർ താൽക്കാലിക പ്രവേശനമാണ്​ നേടിയത്​.

8.30 ശതമാനം പേർ പ്രവേശനത്തിനെത്തിയില്ല. മൊത്തം അലോട്ട്​മെൻറ്​ നടന്ന 2,22,455 സീറ്റുകളിൽ 1,13,337 പേരാണ്​ സ്ഥിരപ്രവേശനം നേടിയത്​. 87,030 പേർ രണ്ടാം അലോട്ട്​മെൻറിൽ ഉയർന്ന ഒാപ്​ഷനുകൾ പ്രതീക്ഷിച്ച്​ താൽക്കാലിക പ്രവേശനമാണ്​ നേടിയത്​. 18,473 പേരാണ്​ അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നത്​.


അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകി അലോട്ട്​മെൻറ്​ നേടിയ 1293 പേർക്ക്​ പ്ര​വേശനം അനുവദിച്ചിട്ടില്ല. സ്​പോർട്​സ്​ ക്വോട്ടയിൽ 46.47 ശതമാനം പേർ സ്ഥിരപ്രവേശനം നേടിയപ്പോൾ 30.07 ശതമാനം പേർ താൽക്കാലിക പ്രവേശനമാണ്​ നേടിയത്​. 20.73 ശതമാനം പേർ പ്രവേശനം നേടിയില്ല.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ സ്ഥിരപ്രവേശനവും താൽക്കാലിക പ്രവേശനവും നേടിയത്​ മലപ്പുറം ജില്ലയിലാണ്​. ഇവിടെ മൊത്തം അലോട്ട്​മെൻറ്​ നടന്ന 30919 പേരിൽ 15540 പേർ സ്ഥിരവും 12878 പേർ താൽക്കാലിക ​പ്രവേശനവും നേടി. ഒന്നാം അലോട്ട്​മെൻറിന്​ ശേഷം ബാക്കിയുള്ള സീറ്റുകളിലേക്ക്​ രണ്ടാം അലോട്ട്​മെൻറ്​ സെപ്​റ്റംബർ 28ന്​ പ്രസിദ്ധീകരിക്കും.

ആദ്യ അലോട്ട്​മെൻറിൽ താൽക്കാലിക പ്രവേശനം നേടിയവർ രണ്ടാം അലോട്ട്​മെ​ൻറിന്​ ശേഷം പ്രവേശനം സ്ഥിരപ്പെടുത്തണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.