പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പിന്‌ 67.87 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌.

ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ ഈ വർഷത്തെ വകയിരുത്തൽ 182 കോടി രൂപയായിരുന്നു

Tags:    
News Summary - 67.87 crore has been sanctioned for Post Matric Scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.