തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സെന്റർ ഫോർ എൻജിനീയറിങ് റിസർച് ആൻഡ് ഡെവലപ്മെന്റ് പദ്ധതിക്ക് കീഴിൽ വിദ്യാർഥി പ്രോജക്റ്റുകൾക്ക് ധനസഹായം അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത/സ്വയംഭരണ കോളജുകളിലെ ഏഴാം സെമസ്റ്റർ ബി.ടെക്, ബി.ഡെസ്, ബി.എച്ച്.എം.സി.ടി വിദ്യാർഥികൾക്കും ഒമ്പതാം സെമസ്റ്റർ ബി.ആർക്ക് വിദ്യാർഥികൾക്കും കോളജ് മുഖാന്തരം അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി ഗ്രൂപ്പുകൾക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കും.
ഒരു കോളജിന് അഞ്ച് പ്രോജക്റ്റുകൾവരെ സമർപ്പിക്കാം. കോളജുകൾ അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 28. പദ്ധതിയുടെ വിശദവിവരങ്ങൾ, അപേക്ഷ ഫോർമാറ്റുകൾ, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.