കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം (2023 അഡ്മിഷന് െറഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം ജൂണ്‍ 2024)പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 19ന് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബയോ ഇന്‍ഫര്‍മാറ്റിക്സ് (2023 അഡ്മിഷന് െറഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 23ന് നടക്കും.
സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (എം.പി.ഇ.എസ്) പ്രോഗ്രാമില്‍ 12 സീറ്റ് ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 19ന് രാവിലെ 7.30ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫിസിലെത്തണം.
മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ബി.പി.ഇ.എഡ്, ബി.പി.ഇ.എസ് പ്രോഗ്രാമുകളില്‍ നാലുവീതം സീറ്റ് ഒഴിവുണ്ട്. സര്‍വകലാശാലാ ക്യാറ്റ് പ്രോസ്പക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 19ന് രാവിലെ 7.30ന് അസ്സല് രേഖകളുമായി മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസില്‍ എത്തണം. ഫോണ്‍: 0481-2733377
സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ (ഐ.യു.സി.ഡി.എസ്) ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) കോഴ്സില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. വിവരങ്ങള്‍ വെബ് സൈറ്റില്‍ (https://iucds.mgu.ac.in/). ഫോണ്‍: 99462 99968.
സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ എം.എ ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. 45 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യതാ രേഖകളുടെ അസ്സലുമായി ആഗസ്റ്റ് 16ന് വകുപ്പ് ഓഫിസില്‍ നേരിട്ട് എത്തണം. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ ബിരുദം വിജയിച്ചാല്‍ മതിയാകും.
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരിക്ഷകള്‍ സെപ്റ്റംബര്‍ മൂന്നുമുതല്‍ നടക്കും. ആഗസ്റ്റ് 23 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം.
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2021 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ സെപ്റ്റംബര്‍ നാലുമുതല്‍ നടക്കും. ആഗസ്റ്റ് 23 വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എം.എ, എം.എസ്സി (2022 അഡ്മിഷന് െറഗുലര്‍ ഏപ്രില്‍ 2024) മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.