മലപ്പുറത്തെ സീറ്റൊഴിവ് വസ്തുതയെന്ത്?

തിരുവനന്തപുരം: കുട്ടികളില്ലാത്ത അൺഎയ്​ഡഡ്​ സീറ്റുകളുടെ കണക്ക് നിരത്തി മലപ്പുറം ഉൾപ്പെടെ മലബാർ ജില്ലകളിൽ പ്ലസ്​ വൺ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നും സീറ്റിനായുള്ള സമരങ്ങൾ അനാവശ്യമായിരുന്നെന്നും വരുത്താൻ വ്യാജപ്രചാരണം.

7642 സീറ്റുകൾ ഒഴിവുള്ള മലപ്പുറത്താണ്​ സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ പ്ലസ്​ വൺ സീറ്റ്​ ഒഴിഞ്ഞുകിടക്കുന്നതെന്നാണ്​ പ്രചാരണങ്ങളിലൊന്ന്​. ജില്ലയിൽ 50 കുട്ടികളെ പ്രവേശിപ്പിക്കേണ്ട ബാച്ചുകളിലെല്ലാം 65 കുട്ടികളെ വരെ കുത്തിനിറച്ചത്​ വിസ്മരിച്ചാണ്​ ജില്ലയിൽ സീറ്റ്​ ഒഴിഞ്ഞുകിടക്കുകയാണെന്ന പ്രചാരണം നടത്തുന്നത്​. 

  • മലപ്പുറത്ത്​ ഒഴിഞ്ഞുകിടക്കുന്ന 7642 സീറ്റുകളിൽ 5173 ഉം സർക്കാർ പ്രവേശനം നടത്താത്തതും ഉയർന്ന ഫീസ്​ നൽകി പഠിക്കേണ്ടതുമായ അൺഎയ്​ഡഡ്​ സ്കൂൾ സീറ്റുകളാണ്​.
  • കഴിഞ്ഞ വർഷവും മലപ്പുറത്ത്​ 4295 സീറ്റുകൾ അൺഎയ്​ഡഡിൽ ഒഴിവുണ്ടായിരുന്നു.
  • ഗവ. സ്കൂളുകളിൽ 2133ഉം എയ്​ഡഡ്​ സ്കൂളുകളിൽ 336 സീറ്റും ഉൾപ്പെടെ 2469 മെറിറ്റ്​ സീറ്റ്​ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്​​.
  • 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതോടെ മെറിറ്റ്​ സീറ്റുകളിൽ പ്രവേശനം നേടിയവരുടെ എണ്ണത്തിൽ 5878ന്‍റെ വർധനയുണ്ടായി.
  • താൽക്കാലിക ബാച്ചുകളിൽ ഒന്നുപോലും സയൻസ്​ ബാച്ചിൽ ആകാതിരുന്നത്​ സീറ്റൊഴിവിനുള്ള കാരണങ്ങളിലൊന്നാണ്​.
  • സീറ്റ്​ ക്ഷാമം ഏതെല്ലാം​ മേഖലകളിലാണെന്ന പരിശോധന നടത്താതെയായിരുന്നു താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്​.
  • വൈകി അനുവദിച്ചതിലെ പാളിച്ച: സപ്ലിമെന്‍ററി അലോട്ട്​മെന്‍റും കഴിഞ്ഞ ശേഷമാണ് താൽക്കാലിക​ ബാച്ച്​ അനുവദിച്ചത്​
  • താൽക്കാലിക ബാച്ച്​ ഉൾപ്പെടെ ജില്ലയിൽ ഗവ., എയ്​ഡഡ്​ സ്കൂളുകളിൽ 959 ബാച്ചുകളാണുള്ളത്​. ഒരു ബാച്ചിൽ മൂന്ന്​​ സീറ്റൊഴിഞ്ഞ്​ കിടന്നാൽ പോലും 2877 മെറിറ്റ്​ സീറ്റ്​ ഒഴിവുവരും
  • ബാച്ചിൽ 50 കുട്ടികളെന്ന വ്യവസ്ഥ പാലിച്ചിരുന്നെങ്കിൽ ജില്ലയിലെ മെറിറ്റ്​ സീറ്റിൽ പ്രവേശനം 47950 പേർക്ക്​ മാത്രം.
Tags:    
News Summary - Malappuram seat vacancy-fact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.