പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബി.ആർക് മൂന്നാം സെമസ്റ്റർ (2015 മുതൽ 2023 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2015 മുതൽ 2022 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2015 മുതൽ 2021 വരെ പ്രവേശനം), ഒമ്പതാം സെമസ്റ്റർ (2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2024, ഒമ്പതാം സെമസ്റ്റർ (2015, 2016 പ്രവേശനം) ഡിസംബർ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 30 വരെയും 190 രൂപ പിഴയോടെ സെപ്റ്റംബർ അഞ്ചുവരെയും അപേക്ഷിക്കാം.
പരീക്ഷഫലം
പാർട്ട്ടൈം/ഫുൾടൈം-എം.ബി.എ (CUCSS) (2013, 2014, 2015 പ്രവേശനം) ഒന്ന്, രണ്ട്, (2013, 2014 പ്രവേശനം) മൂന്ന് സെമസ്റ്റർ ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ നാലാം സെമസ്റ്റർ ഏപ്രിൽ 2024, ആറാം സെമസ്റ്റർ ഡിസംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫിസിക്സില്‍ പിഎച്ച്.ഡി ഒഴിവ്
സര്‍വകലാശാല ഫിസിക്സ് പഠനവകുപ്പില്‍ പ്രഫ. പി.പി. പ്രദ്യുമ്നന് കീഴില്‍ തെര്‍മോ ഇലക്ട്രിക്/ ട്രൈബോ ഇലക്ട്രിക് മെറ്റീരിയല്‍സില്‍ രണ്ടു പിഎച്ച്.ഡി ഒഴിവുണ്ട്. നോണ്‍ എന്‍ട്രന്‍സ് എനിടൈം രജിസ്ട്രേഷന് വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ ആഗസ്റ്റ് 22ന് രാവിലെ 11ന് പഠനവകുപ്പ് മേധാവിയുടെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം.
ബി.സി.എ/ബി.എസ് സി സീറ്റൊഴിവ്
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.സി.എ പ്രോഗ്രാമിന് എസ്.സി/എസ്.ടി/ഇ.ടി.ബി സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16ന് രാവിലെ 11ന് സെന്ററിൽ ഹാജരാകണം. എസ്.സി/എസ്.ടി /ഒ.ഇ.സി വിഭാഗത്തിൽപെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7907495814.
തൃശൂർ പുതുക്കാട്ടെ കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.എസ് സി (ഐ.ടി) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 16 മുതൽ 24 വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് വന്ന് പ്രവേശനം നേടാം. യോഗ്യത: പ്ലസ്ടു കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച പ്ലസ് ടു. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപെട്ടവർക്ക് മുഴുവൻ ഫീസും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0480 2751888, 9995814411, 9048584865,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.