സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ നടത്തുന്ന രണ്ടു സെമസ്റ്ററുകളായുള്ള ഏകവർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും ബി.എസ് സി (കെമിസ്ട്രി/ഫിസിക്സ്) ബിരുദക്കാർക്കും അപേക്ഷിക്കാം. 2023-24 ബാച്ചിലേക്കുള്ള പ്രവേശന വിജ്ഞാപനം (അപേക്ഷഫോറം, പ്രോസ്പെക്ടസ് എന്നിവ ആഗസ്റ്റ് ഏഴു മുതൽ ലഭിക്കും) www.sdcentre.orgൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ആഗസ്റ്റ് 14 വൈകീട്ട് അഞ്ചു മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും sdckalamassery@gmail.com എന്ന ഇ-മെയിലിലും 0484-2556530 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം. പരീക്ഷ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നത് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസാണ്.
നാഷനൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എസ് സി ഇന്റർഡിസിപ്ലിനറി പ്രോഗ്രാം പ്രവേശനം കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള കൽപിത സർവകലാശാലയായ ജയ്പുരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ രണ്ടുവർഷത്തെ എം.എസ് സി ഇന്റർഡിസിപ്ലിനറി പ്രോഗ്രാം പ്രവേശനത്തിന് ആഗസ്റ്റ് 21 വരെ അപേക്ഷ സ്വീകരിക്കും. ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ, ആയുർവേദ മാനുസ്ക്രിപ്റ്റോളജി, ആയുർ-യോഗ പ്രിവന്റിവ് കാർഡിയോളജി, മർമലോഗി ആൻഡ് സ്പോർട്സ് മെഡിസിൻ, ആയുർവേദ കോസ്മെറ്റോളജി, വൃക്ഷായുർവേദ വകുപ്പുകളിലാണ് പഠനാവസരം. കൂടുതൽ വിവരങ്ങൾ www.nia.nic.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.