ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) പുതുച്ചേരി 2024-25 വർഷത്തെ ബി.എസ്.സി-നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് https:://jipmer.edu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ: നീറ്റ്-യു.ജി 2024 മെറിറ്റ് സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
→ബി.എസ് സി നഴ്സിങ്: നാലു വർഷത്തെ ഫുൾടൈം കോഴ്സ്, 24 ആഴ്ചത്തെ പെയിഡ് ഇന്റേൺഷിപ്പുമുണ്ട്. സീറ്റുകൾ 94 (വനിതകൾക്ക് 85, പുരുഷന്മാർക്ക് 9)
→ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസസ്: വിവിധ കോഴ്സുകളിലായി 87 സീറ്റുകൾ ലഭ്യമാണ്. ബി.എസ്.സി-മെഡിക്കൽ ലബോറട്ടറി സയൻസസ് 37, ഓപ്ടോമെട്രി, അനസ്തേഷ്യ ടെക്നോളജി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് തെറപ്പി ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, റേഡിയോ തെറപ്പി ടെക്നോളജി (ഓരോ കോഴ്സിലും 5 സീറ്റ്). ആറു മാസത്തെ / ഒരുവർഷത്തെ നിർബന്ധിത ഇന്റേൺഷിപ് അടക്കം നാലുവർഷത്തെ ഫുൾടൈം കോഴ്സുകളാണിവ. വാർഷിക ട്യൂഷൻ ഫീസ് 1200 രൂപ, കോഷൻ ഡിപ്പോസിറ്റ് 3000 രൂപ ഉൾപ്പെടെ വിവിധ ഇനങ്ങളിലായി 11450 രൂപ പ്രവേശന സമയത്ത് നൽകണം.
പ്രവേശന യോഗ്യത
നീറ്റ്-യു.ജി 2024ൽ യോഗ്യത നേടിയിരിക്കണം. 2024 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബോട്ടണി ആൻഡ് സുവോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 40 ശതമാനവും ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനവും മാർക്ക് മതി. ഒക്ടോബർ 24 വൈകീട്ട് 4 മണി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടന, സെലക്ഷൻ നടപടികൾ (അലോട്ട്മെന്റ് അടക്കം) കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. നവംബർ 25ന് ക്ലാസുകൾ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.