ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് അഡ്വാൻസ്ഡ് ഡിപ്ലോമ പ്രവേശനം

സം​സ്ഥാ​ന സാ​​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ക​ള​മ​ശ്ശേ​രി സൂ​പ്പ​ർ​വൈ​സ​റി ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ ന​ട​ത്തു​ന്ന ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളാ​യു​ള്ള ഏ​ക​വ​ർ​ഷ അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ സേ​ഫ്റ്റി എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്കും ഡി​പ്ലോ​മ​ക്കാ​ർ​ക്കും ബി.​എ​സ് സി (​കെ​മി​സ്ട്രി/​ഫി​സി​ക്സ്) ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 2023-24 ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം (അ​പേ​ക്ഷാ​ഫോ​റം, പ്രോ​സ്​​പെ​ക്ട​സ് എ​ന്നി​വ ആ​ഗ​സ്റ്റ് ഏ​ഴു​മു​ത​ൽ ല​ഭി​ക്കും) www.sdcentre.orgൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​പേ​ക്ഷ ആ​ഗ​സ്റ്റ് 14 വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും sdckalamassery@gmail.com ഇ-​മെ​യി​ലി​ലും 0484-2556530 എ​ന്ന ഫോ​ൺ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. പ​രീ​ക്ഷ ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ക്കു​ന്ന​ത് ക​ൺ​ട്രോ​ള​ർ ഓ​ഫ് ടെ​ക്നി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ​സാ​ണ്.

Tags:    
News Summary - Admission to Advanced Diploma in Industrial Safety Engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.