തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാല പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും വീട്ടിലിരു ന്ന് വായിക്കാം. സർവകലാശാല ലൈബ്രറിയിലും കോളജുകളിലും ഗവേഷണ കേന്ദ്രങ്ങളിലും മാത്രം ലഭിച്ചിരുന്ന ഇ-ജേണലുകള്‍, ഇ-ബുക്കുകള്‍, ഗവേഷണ പ്രബന്ധങ്ങള്‍, ഡാറ്റാ ബേസുകള്‍ എന്നി വ ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് വായിക്കാനാണ് സൗകര്യം ഏർപ്പെടുത്തിയത്.
3000ലധികം കൃതികൾ ലഭ്യമാക്കും. ഉപയോഗത്തിനുള്ള ലോഗിന്‍ ഐഡിയും പാസ്വേഡും ഇ മെയില്‍ വഴി അധ്യാപകര്‍, ലൈബ്രേറിയന്മാര്, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കയച്ചു.
പ്രബന്ധ കോപ്പിയടി പരിശോധനകളും വീട്ടിലിരുന്ന് നൽകുന്നുണ്ട്. മറ്റ് ലൈബ്രറികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ലൈബ്രറി നെറ്റ് വര്‍ക്ക് എന്നിവയില്‍ നിന്ന് അന്തര്‍ ലൈബ്രറി സേവനം വഴി ആവശ്യമുള്ള രേഖകളും നൽകുന്നുണ്ട്. വായിച്ചവ കേന്ദ്ര ലൈബ്രറിയില്‍നിന്ന് മാറ്റിയെടുക്കേണ്ട അത്യാവശ്യമുള്ളവര്‍ക്ക് ലോക് ഡൗണ്‍ നിബന്ധനകള്‍ക്ക് വിധേയമായി ആഴ്ചയില്‍ ഒരു ദിവസം സൗകര്യം നല്‍കും.
മറ്റ് സര്‍വകലാശാലകള്‍, കോളജുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയിലുള്ളവര്‍ക്കും അന്തര്‍ ലൈബ്രറി സേവന നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗപ്പെടുത്താം. വിവരങ്ങള്‍ക്ക്: www.kau.in; www.kaucentrallibrary.org; ഇ മെയില്‍ library@kau.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.