ശാസ്ത്ര ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ന്യൂഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്) 2018ലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കലണ്ടർ പ്രസിദ്ധപ്പെടുത്തി. മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത പ്രവേശന പരീക്ഷാ തീയതികളും ഫലപ്രഖ്യാപന തീയതിയും കൗൺസലിങ് തീയതിയുമൊക്കെ കലണ്ടറിലുണ്ട്. എൻട്രൻസ് പരീക്ഷക്കുള്ള തയാറെടുപ്പിനും മറ്റും ഇത് സഹായകമാകും.
എം.ബി.ബി.എസ് കോഴ്സ് ഉൾപ്പെടെ അതത് കോഴ്സുകളിലേക്കുള്ള ഒൗദ്യോഗിക പ്രവേശന പരീക്ഷാ വിജ്ഞാപനം യഥാസമയം പ്രസിദ്ധപ്പെടുത്തുേമ്പാൾ നിർേദശാനുസരണം അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിജ്ഞാപനങ്ങളും അപ്ഡേറ്റുകളും https://www.aiimsexams.org/ ൽ പ്രസിദ്ധപ്പെടുത്തും.
പരീക്ഷാ കലണ്ടർ ചുവടെ (ഇൗ തീയതികളിൽ മാറ്റം വേന്നക്കാം):
ഡി.എം/എം.സി.എച്ച് (മൂന്നു വർഷം)/എം.ഡി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ: ജൂലൈ 2018 സെഷൻ. പ്രവേശന പരീക്ഷ ഒന്നാംഘട്ടം ഏപ്രിൽ ഏഴിന്, ഫലം ഏപ്രിൽ 12ന്, രണ്ടാം ഘട്ടം ഡിപ്പാർട്മെൻറൽ അസസ്മെൻറ് ഏപ്രിൽ 23, 24, 25ന്, അന്തിമഫലം ഏപ്രിൽ 28ന്.
ഫെലോഷിപ് പ്രോഗ്രാം: 2018 ജൂലൈ സെഷൻ. എൻട്രൻസ് പരീക്ഷ ഒന്നാംഘട്ടം ഏപ്രിൽ 14ന്, ഫലം ഏപ്രിൽ 19ന്, രണ്ടാം ഘട്ടം ഡിപ്പാർട്മെൻറൽ അസസ്മെൻറ് ഏപ്രിൽ 27, 28ന്, അന്തിമഫലം മേയ് രണ്ടിന്.
എയിംസ് പിജി (എം.ഡി/എം.എസ്/എം.സി.എച്ച് (ആറു വർഷം)/ഡി.എം (ആറു വർഷം)/എം.ഡി.എസ് 2018 ജൂലൈ സെഷൻ പ്രവേശന പരീക്ഷ മേയ് ആറിന്, ഫലം മേയ് 12ന്, ഫസ്റ്റ് കൗൺസലിങ് ജൂൺ അഞ്ചിന്, സെക്കൻഡ് കൗൺസലിങ് ജൂൺ 12ന്, ഒാപൺ കൗൺസലിങ് ആഗസ്റ്റ് 24ന്.
എം.ബി.ബി.എസ്: പ്രവേശന പരീക്ഷ മേയ് 27ന്, ഫലം ജൂൺ 12ന്, ഫസ്റ്റ് കൗൺസലിങ് ജൂലൈ മൂന്ന്, നാല്, അഞ്ച്, ആറിന്, സെക്കൻഡ് കൗൺസലിങ് ആഗസ്റ്റ് രണ്ടിന്, തേർഡ് കൗൺസലിങ് സെപ്റ്റംബർ നാലിന്, ഒാപൺ കൗൺസലിങ് (ആവശ്യമുള്ള പക്ഷം) സെപ്റ്റംബർ 27ന്.
ബി.എസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്): പ്രവേശന പരീക്ഷ ജൂൺ രണ്ടിന്, ഫലം ജൂൺ ഒൻപതിന്, രണ്ടാം ഘട്ടം പേഴ്സനൽ അസസ്മെൻറ് ജൂൺ 20ന്, അന്തിമ ഫലം ജൂൺ 22ന്.
എം.എസ്സി കോഴ്സുകൾ: പ്രവേശന പരീക്ഷ ജൂൺ രണ്ടിന്, ഫലം ജൂൺ 11ന്, ഫസ്റ്റ് കൗൺസലിങ് ആഗസ്റ്റ് ഒന്നിന്, സെക്കൻഡ് കൗൺസലിങ് ആഗസ്റ്റ് 14ന്, ഒാപൺ കൗൺസലിങ് സെപ്റ്റംബർ 19ന്.
ബി.എസ്സി (ഒാണേഴ്സ്) പാരാമെഡിക്കൽ കോഴ്സുകൾ: പ്രവേശന പരീക്ഷ ജൂൺ ഒൻപതിന്, ഫലം ജൂൺ 18ന്, ഫസ്റ്റ് കൗൺസലിങ് ജൂലൈ 10ന്, സെക്കൻഡ് കൗൺസലിങ് ജൂലൈ 17ന്, ഒാപൺ കൗൺസലിങ് സെപ്റ്റംബർ 18ന്.
എം.എസ്സി നഴ്സിങ്: പ്രവേശന പരീക്ഷ ജൂൺ ഒമ്പതിന്, ഫലം ജൂൺ 18ന്, ഫസ്റ്റ് കൗൺസലിങ് ആഗസ്റ്റ് ഒന്നിന്, സെക്കൻഡ് കൗൺസലിങ് ആഗസ്റ്റ് 14ന്, ഒാപൺ കൗൺസലിങ് സെപ്റ്റംബർ 19ന്.
സീനിയർ െറസിഡൻറ്/സീനിയർ ഡെമോൺസ്ട്രേറ്റർ പരീക്ഷ: ജൂലൈ 2018 സെഷൻ പ്രവേശന പരീക്ഷ ജൂൺ 17ന്, ഫലം ജൂൺ 21ന്, രണ്ടാം ഘട്ടം ഇൻറർവ്യൂ ജൂൺ 26മുതൽ 30വരെ. അന്തിമഫലം ജൂലൈ രണ്ടിന്.
ബി.എസ്സി (ഒാണേഴ്സ്) നഴ്സിങ്: പ്രവേശന പരീക്ഷ ജൂൺ 24ന്, ഫലം ജൂൺ 29ന്, ഫസ്റ്റ് കൗൺസലിങ് ജൂലൈ 18,19, 20ന്, സെക്കൻഡ് കൗൺസലിങ് ആഗസ്റ്റ് 17ന്, ഒാപൺ കൗൺസലിങ് സെപ്റ്റംബർ 26ന്.
പിഎച്ച്.ഡി പ്രോഗ്രാം ജൂലൈ 18 സെഷൻ: പ്രവേശന പരീക്ഷ ജൂലൈ ഏഴിന്, ഫലം ജൂൈല 13ന്, രണ്ടാംഘട്ടം ഡിപ്പാർട്മെൻറൽ അസസ്മെൻറ് ജൂൈല 24ന്, അന്തിമഫലം ജൂലൈ 27ന്.
എം.ബയോ ടെക്നോളജി: പ്രവേശന പരീക്ഷ ജൂലൈ 14ന്, ഫലം ജൂലൈ 20ന്, ഫസ്റ്റ് കൗൺസലിങ് ആഗസ്റ്റ് ഒന്നിന്, സെക്കൻഡ് കൗൺസലിങ് ആഗസ്റ്റ് 14ന്, ഒാപൺ കൗൺസലിങ് സെപ്റ്റംബർ 19ന്.
റിക്രൂട്ട്മെൻറ് എക്സാമിനേഷൻ ഫോർ നഴ്സിങ് ഒാഫിസർ: പ്രവേശന പരീക്ഷ സെപ്റ്റംബർ ഒമ്പതിന്, ഫലം സെപ്റ്റംബർ 19ന്.
ഡി.എം/എം.സി.എച്ച്(മൂന്ന് വർഷം)/ എം.ഡി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ജനുവരി 2019 സെഷൻ: പ്രവേശന പരീക്ഷ നവംബർ നാലിന്, ഫലം നവംബർ എട്ടിന്, ഡിപ്പാർട്മെൻറൽ അസസ്മെൻറ് നവംബർ 15,16,17ന്, അന്തിമ ഫലം നവംബർ 26ന്.
ഫെേലാഷിപ് പ്രോഗ്രാം ജനുവരി 2019 സെഷൻ: പ്രവേശന പരീക്ഷ നവംബർ 11ന്, ഫലം നവംബർ 17ന് ഡിപ്പാർട്മെൻറൽ അസസ്മെൻറ് നവംബർ 28, 29ന്, അന്തിമഫലം ഡിസംബർ നാലിന്.
എയിംസ് പി.ജി (എം.ഡി/എം.എസ്/എം.സി.എച്ച് (6 വർഷം)/ ഡി.എം (6 വർഷം)/എം.ഡി.എസ് ജനുവരി 2019 സെഷൻ: പ്രവേശന പരീക്ഷ നവംബർ 18ന്, ഫലം നവംബർ 23ന്, ഫസ്റ്റ് കൗൺസലിങ് ഡിസംബർ ആറിന്, സെക്കൻഡ് കൗൺസലിങ് ഡിസംബർ 14ന്, ഒാപൺ സെലക്ഷൻ 2019 ഫെബ്രുവരി 22ന്.
സീനിയർ െറസിഡൻറ്/ഡെമോൺസ്ട്രേറ്റർ പരീക്ഷ ജനുവരി 2019 സെഷൻ: പ്രവേശന പരീക്ഷ നവംബർ 25ന്, ഫലം നവംബർ 30ന്, ഇൻറർവ്യൂ ഡിസംബർ 18 മുതൽ 22വരെ. അന്തിമഫലം ഡിസംബർ 27ന്.
പിഎച്ച്.ഡി പ്രോഗ്രാം ജനുവരി 2019 സെഷൻ: പ്രവേശന പരീക്ഷ 2019 ജനുവരി അഞ്ചിന്, ഫലം ജനുവരി 10ന്, ഡിപ്പാർട്മെൻറൽ അസസ്മെൻറ് ജനുവരി 23ന്, അന്തിമഫലം ജനുവരി 28ന്. കൂടുതൽ വിവരങ്ങൾ
https://www.aiimsexams.org/ ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.