ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ 2024-25 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. ഓൺലൈനായി ഏപ്രിൽ 20 വരെ രജിസ്റ്റർ ചെയ്യാം. പ്രവേശന വിജ്ഞാപനവും പിഎച്ച്.ഡി ഇൻഫർമേഷൻ ബുള്ളറ്റിനും www.aiia.gov.inൽനിന്ന് ഡൗൺലേഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കാം.
രജിസ്ട്രേഷൻ ഫീസ് 3000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 2500 രൂപ മതി. ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് ഗവേഷണപഠനം. ഗവേഷണ പഠനവിഷയങ്ങളും പ്രവേശന യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
മേയ് നാലിന് ഡൽഹിയിൽ നടത്തുന്ന പ്രവേശന പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.