കോഴിക്കോട്: പ്രശസ്ത എജുക്കേഷനൽ വേൾഡ് മാസികയുടെ ഈ വർഷത്തെ അഖിലേന്ത്യ വിദ്യാ ഭ്യാസ റാങ്കിങ്ങിൽ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർെസക്കൻഡറി സ് കൂളിന് രണ്ടാം സ്ഥാനം. സർക്കാർ ഡേ സ്കൂൾ വിഭാഗത്തിലാണ് അഭിമാനാർഹമായ നേട്ടം െകായ്തത്. ചെന്നൈ ഐ.ഐ.ടി കാമ്പസിലെ കേന്ദ്രീയ വിദ്യാലയവും നടക്കാവിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിന് നാലും തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിന് ഒമ്പതും കണ്ണൂർ കെൽേട്രാൺ കേന്ദ്രീയ വിദ്യാലയത്തിന് പത്തും റാങ്കാണുള്ളത്.
ന്യൂഡൽഹിയിലെ രാജകീയ പ്രതിഭ വികാസ് വിദ്യാലയത്തിനാണ് ഒന്നാം റാങ്ക്. 1078 പോയൻറാണ് ഈ സ്കൂൾ നേടിയത്. നടക്കാവിനും ഐ.െഎ.ടി കേന്ദ്രീയ വിദ്യാലയത്തിനും 1061 പോയൻറ് വീതമുണ്ട്. കഴിഞ്ഞ വർഷം നടക്കാവിന് മൂന്നാം സ്ഥാനമായിരുന്നു. ഈ വർഷത്തെ മികച്ച ഹയർസെക്കൻഡറി വിഭാഗം അധ്യാപക രക്ഷാകർതൃ സമിതിക്കുള്ള സംസ്ഥാന പുരസ്കാരം നടക്കാവ് സ്കൂളിനായിരുന്നു.
സർക്കാർ ബോർഡിങ് സ്കൂൾ വിഭാഗത്തിൽ ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയ 1087 പോയൻറുമായി മൂന്നാം സ്ഥാനം നേടി. കണ്ണൂർ ചെണ്ടയാട് നവോദയക്ക് അഞ്ചാം സ്ഥാനമുണ്ട്. കോ എജുക്കേഷൻ ബോർഡിങ് സ്കൂളുകളിൽ തിരുവനന്തപുരം സെൻറ് തോമസ് റസിഡൻഷ്യൽ സ്കൂൾ 17ാം സ്ഥാനത്താണ്. കോ എജുക്കേഷൻ ഡേ കം ബോർഡിങ് സ്കൂളുകളുെട വിഭാഗത്തിൽ കോട്ടയം പള്ളിക്കൂടം സ്കൂളിന് ഒമ്പതാം റാങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.