സാങ്കേതിക സർവകലാശാല: പരീക്ഷാകേന്ദ്ര മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ജനുവരി 31 മുതൽ ആരംഭിക്കുന്ന ബി.ടെക് ഏഴാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി, ജനുവരി 29ന് നടത്തുന്ന ബി.ടെക് നാലാം സെമസ്റ്റർ ഓണേഴ്‌സ് എന്നീ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്ര മാറ്റത്തിന്​ ഇപ്പോൾ അപേക്ഷിക്കാം. സർവകലാശാല പോർട്ടൽ വഴിയാണ് പരീക്ഷാകേന്ദ്രമാറ്റത്തിനായി അപേക്ഷിക്കേണ്ടത്. ജനുവരി 21 ആണ് അവസാന തീയതി.


പരീക്ഷാകേന്ദ്രങ്ങൾക്കായി വിദ്യാർഥികൾക്ക് മൂന്ന് കോളജുകൾ തെരഞ്ഞെടുക്കാം. മൂന്ന് കോളജുകളിൽ ഒന്ന് അനുവദിക്കും. പഠിക്കുന്ന കോളജിൽ തന്നെ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പരീക്ഷാകേന്ദ്രമാറ്റത്തിന് അപേക്ഷിക്കേണ്ടതില്ല.

കോളജുകൾ "വെരിഫൈ" ചെയ്‌ത അപേക്ഷകൾ മാത്രമേ സർവകലാശാല അംഗീകരിക്കുകയുള്ളൂ. സർവകലാശാല അംഗീകരിച്ചുകഴിഞ്ഞാൽ പരീക്ഷാകേന്ദ്ര മാറ്റം അന്തിമമായിരിക്കും. കോളജുകൾ അപേക്ഷകൾ 'വെരിഫൈ' ചെ​യ്യേണ്ട അവസാന തീയതി ജനുവരി 22 ആണ്. പരീക്ഷാകേന്ദ്ര മാറ്റത്തിന് അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള വിശദമായ നിർദേശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പരീക്ഷാകേന്ദ്ര മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ centrechange@ktu.edu.in എന്ന ഇ-മെയിലിൽ അറിയിക്കാം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.