തിരുവനന്തപുരം: എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (എ.എം.ഇ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സ് പഠിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അംഗീകാരമുള്ള, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും വിമാനങ്ങളും ഉള്ള ഇന്ത്യയിലെ ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണ് തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ (ആർ.ഐ.എ). യൂറോപ്യൻ യൂനിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (ഇ.എ.എസ്.എ) അംഗീകാരമുള്ള പരിശീലന കേന്ദ്രവും പരീക്ഷ കേന്ദ്രവുമാണ് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ (ആർ.ഐ.എ).
വിദ്യാർഥികൾക്ക് ഡ്യുവൽ കോഴ്സ് വഴി എ.എം.ഇയോടൊപ്പം തന്നെ ഇന്റർനാഷനൽ യൂനിവേഴ്സിറ്റിയായ ലിങ്കൺ യൂനിവേഴ്സിറ്റി (മലേഷ്യ) നൽകുന്ന എ.എം.ടി ഡിപ്ലോമയും ലഭിക്കും. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ പ്ലസ് ടു (തത്തുല്യയോഗ്യത) പാസായ വിദ്യാർഥി-വിദ്യാർഥിനികൾക്കും മൂന്നു വർഷ പോളിടെക്നിക് ഡിപ്ലോമ യോഗ്യത ഉള്ളവർക്കും നേരിട്ട് കോഴ്സിന് അപേക്ഷിക്കാം. ഫോൺ: 6238687190, 9400179573.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.