ന്യൂഡൽഹിയിലെ നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ സ്കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസ് 2023 നവംബർ ഒന്നു മുതൽ 2024 ഒക്ടോബർ 31 വരെ നടത്തുന്ന ഏകവർഷ ആർക്കൈവ്സ് ആൻഡ് റെക്കോഡ്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനവും https://nationalarchives.nic.inൽ ലഭിക്കും.
യോഗ്യത: എം.എ ഹിസ്റ്ററി മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. മോഡേൺ ഇന്ത്യൻ ഹിസ്റ്ററി (പോസ്റ്റ് 1750 പീരിയഡ്) ഒരു ഓപ്ഷനൽ പേപ്പറായിരിക്കണം. അല്ലെങ്കിൽ മറ്റു സാമൂഹികശാസ്ത്ര വിഷയങ്ങളിൽ (ആന്ത്രോപ്പോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ലിംഗ്വിസ്റ്റിക്സ് മുതലായവ) മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ എം.എ പാസായിരിക്കണം. അല്ലെങ്കിൽ എം.എസ് സി അപ്ലൈഡ്/ഫിസിക്കൽ സയൻസസിൽ 50 ശതമാനം മാർക്കോടെ വിജയം. പ്രായപരിധി 30. സ്പോൺസേഡ് വിഭാഗത്തിൽ പെടുന്നവർക്ക് 50 വയസ്സുവരെയാകാം.
ആകെ 30 സീറ്റാണുള്ളത്. ഇതിൽ 10 സീറ്റ് സ്പോൺസേഡ് വിഭാഗത്തിൽപെടുന്നവർക്കുള്ളതാണ്. എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും സീറ്റുകളിൽ സംവരണം ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 100 രൂപ. ക്രോസ് ചെയ്ത ഇന്ത്യൻ പോസ്റ്റൽ ഓർഡർ/ബാങ്ക് ഡ്രാഫ്റ്റായി ഫീസ് നൽകാം.
നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം Director General of Archives, National Archives of India, Janpath, NewDelhi-110001 എന്ന വിലാസത്തിൽ ആഗസ്റ്റ് 31നകം ലഭിക്കണം. കോഴ്സ് ഫീസ് 1500 രൂപ. മെറിറ്റടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് പ്രതിമാസം 3000 രൂപ സ്കോളർഷിപ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.