അസിസ്റ്റന്‍റ്, ക്ലർക്ക്: പ്രബേഷൻ പൂർത്തിയാക്കാൻ കമ്പ്യൂട്ടർ അറിയണം

തിരുവനന്തപുരം: സർക്കാർ സർവിസിൽ അസിസ്റ്റന്റ്, ക്ലർക്ക് തസ്തികകളിൽ പ്രബേഷൻ പൂർത്തീകരിക്കുന്നതിന് കമ്പ്യൂട്ടർ പരിജ്ഞാനം അധികയോഗ്യതയാക്കാൻ സർക്കാർ തീരുമാനിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള വേഡ് പ്രോസസിങ്ങും ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.

ഇംഗ്ലീഷിൽ മിനിറ്റിൽ 20 വാക്കും മലയാളത്തിൽ 15 വാക്കും കമ്പോസ് ചെയ്യാനുള്ള വേഗം വേണം. സെക്രട്ടേറിയറ്റ് സർവിസിൽ അടക്കം അസിസ്റ്റന്‍റ്, ക്ലർക്ക്, സമാനമായ മറ്റു തസ്തികകൾ എന്നിവക്കും ഇതു ബാധകമാണ്. കെ.ജി.ടി.ഇ ടൈപ് റൈറ്റിങ് (ലോവർ) യോഗ്യത ഉള്ളവർക്ക് ഇതു ബാധകമാക്കില്ല.

സ്പെഷൽ റൂളിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരും. ഇതിന്‍റെ സിലബസും പരീക്ഷ ഷെഡ്യൂളും പി.എസ്.സിയുമായി കൂടി ആലോചിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് തീരുമാനിക്കും.

Tags:    
News Summary - Assistant -Clerk-Computer knowledge to complete probation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.