എയർ ഹോസ്റ്റസ്
വിദ്യാഭ്യാസവും തികഞ്ഞ ആത്മവിശ്വാസവും ഭാഷാപരിചയവും ഉണ്ടെങ്കില്‍ എയര്‍ഹോസ്റ്റസ് ആകാം. 18നും 25നും ഇടയിലാവണം പ്രായം. പ്ലസ് ടു അല്ലെങ്കില്‍ ബിരുദമാണ് യോഗ്യത. കുറഞ്ഞത് 162 സെ.മീ. ഉയരവും ആനുപാതികമായ തൂക്കവും വേണം. നല്ല കാഴ്ചശക്തി, ഇംഗ്ലീഷ്, ഹിന്ദി (ഇന്ത്യയിലെങ്കില്‍) ഭാഷകളില്‍ പ്രാവീണ്യം എന്നതാണ് പൊതുമാനദണ്ഡമെങ്കിലും നീന്തലറിഞ്ഞിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന കമ്പനികളുമുണ്ട്. നല്ല ക്ഷമ, നല്ല വ്യക്തിത്വം, കാഴ്ചശക്തി, ഏകാഗ്രത, കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിച്ച് വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവ്, യാത്രക്കാരോട് നന്നായി പെരുമാറാനുള്ള കഴിവ് എന്നിവയും അഭികാമ്യമാണ്. എയര്‍ഹോസ്റ്റസ് ട്രെയിനിങ് കോഴ്സുകള്‍ നല്കുന്ന അക്കാദമികളില്‍ ചേര്‍ന്ന് പരിശീലനം നേടാം.
ബി.കോം വിത്ത് ഏവിയേഷൻ
ബി.കോം ഡിഗ്രിയോടൊപ്പം ഏവിയേഷൻകൂടി എടുക്കാം. സാധാരണ ഏവിയേഷൻ ഡിപ്ലോമ പഠിക്കുന്നതിലും നല്ലത് മൂന്നു വർഷ ഡിഗ്രിയോടൊപ്പം ഏവിയേഷൻ പഠനവുംകൂടി പൂർത്തിയാകുന്നതാണ്. ഓരോ വർഷവും ഏവിയേഷൻ മേഖലയിൽ വൻ ജോലി ഒഴിവുകളാണ് വരുന്നത്.
ചില സ്ഥാപനങ്ങൾ
Institute of Indian Aviation and Allied Management Studies (IIAAM), Karnataka
Institute of Indian Aviation and Allied Management Studies (IIAAM) Bangalore
Skyrise College of Aviation and Management Studies
Thalassery, Thalassery (Kannur Dist.), Kerala
എയർപോർട്ട് മാനേജ്മെൻറിൽ ബി.ബി.എ
കാലാവധി: 3വർഷം
എയർപോർട്ട് മാനേജ്മെൻറിൽ സ്പെഷലൈസേഷനുള്ള ഈ കോഴ്സ് കഴിഞ്ഞ് എം.ബി.എക്കും അവസരമുണ്ട്. വിമാനത്താവളങ്ങളിൽ മാനേജീരിയൽ അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിലാണ് അവസരങ്ങൾ. എയർപോർട്ട് മാനേജ്മെൻറ്, മാനവവിഭവശേഷി, അക്കൗണ്ടിങ്, ഫിനാൻഷ്യൽ മാനേജ്മെൻറ്, മാർക്കറ്റിങ്, സുരക്ഷ തുടങ്ങിയവയെല്ലാം ഇതിനു കീഴിൽ വരും.
ചില സ്ഥാപനങ്ങൾ
-Flying Goose Aviation Academy -Kochi
-School of Airlines and Travel Management-Kochi
-Yashwantrao Chavan Maharashtra Open University [YCMOU] -Nasik
-National College of Aviation -Chennai
-Aptech Aviation and Hospitality Academy-Bangalore
-Grand Scholar Aviation Institute Bangalore
Kasturi Institute of Management Studies -Coimbatore
-Aimfill International Institute -New Delhi
ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെൻറ്
കാലാവധി: ഒരു വർഷത്തെ ഡിപ്ലോമ
ഇതിനുശേഷം എയർപോർട്ട് മാനേജ്മെൻറിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്സിനു ചേരാം. എന്നാൽ, ബിരുദത്തിനുശേഷം ഇത്തരം കോഴ്സുകളിൽ ചേരുകയാണ് ഉചിതം. ബിരുദം കഴിഞ്ഞവരാണെങ്കിൽ എയർപോർട്ട് മാനേജർ, അസിസ്റ്റൻറ് മാനേജർ, കാർഗോ ഡിപ്പാർട്മെൻറ് മാനേജർ തസ്തികകളിൽ അവസരങ്ങൾ ലഭിക്കും.
ചില പ്രധാന സ്ഥാപനങ്ങൾ
-Institute of Logistics and Aviation Management -BANGALORE
-Vasundhara Aviation Academy BHOPAL
-Trade Wings Institute of Management KOLKATA
-Trade Wings Institute Of Management BANGALORE
ഡിപ്ലോമ ഇൻ ഗ്രൗണ്ട് സ്റ്റാഫ് ആൻഡ് കാബിൻ ക്രൂ ട്രെയിനിങ്
എയർ ഹോസ്റ്റസ്, സ്റ്റുവാഡ് എന്നിവർക്കായുള്ള ഡിപ്ലോമ കോഴ്സ്. ആറുമാസം മുതൽ ഒരുവർഷം വരെയാണ് ദൈർഘ്യം. ആശയവിനിമയശേഷി, ഉപഭോക്തൃസേവനം, വിമാനത്തിലെ പരിശീലനം, സുരക്ഷ, പ്രാഥമിക ചികിത്സ, ഭക്ഷണവിതരണം തുടങ്ങിയവയാണ് കോഴ്സിൽ ഉൾപ്പെടുന്നത്.
ചില അംഗീകൃത കാബിൻ ക്രൂ ട്രെയിനിങ് സ്ഥാപനങ്ങൾ
(ബ്രാക്കറ്റിൽ എയർക്രാഫ്റ്റ് സ്പെസിഫിക്)
-Air India Ltd.
Operations Training Division, Old Airport, Kalina, Santacruz (East), Mumbai-400029
(1.B 747- 400 2. B 737-800, 3.B 777-200LR/300ER, 4.B 787)
-Air India Ltd. (NB-Airbus)
Cabin Crew Training School, CTE, Indian Airlines, Ferozguda, Hyderabad- 11
(1. A320 Family ,2.B-787)
-Alliance Air
Lufthansa hangar, Bldg, IGI Terminal-I,
New Delhi (1.ATR-42,2.CRJ-700)
-Air Asia India Ltd.
Alpha 3 Building, KIAL, Bengaluru - 560300
(1.AIRBUS 320-200)
-LEPL Projects Ltd
Aircosta Shiva Yogeshwari Estates,
D. No. 59-13-34, Ramachandra Nagar, Vijayawada, AP, India – 520008.
(1.EMBRAER 170 & 190)
-Air One Aviation Pvt. Ltd.
Room No 103, G+5 building, Terminal 1D, Palam Airport
ഡിപ്ലോമ ഇൻ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി
ഏവിയേഷൻ മേഖലയിൽ ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ഒരുവർഷ ഡിപ്ലോമ. ആശയവിനിമയശേഷി, ഭക്ഷണവിതരണം, വിദേശഭാഷ, ഫ്രണ്ട് ഓഫിസ് ഓപറേഷൻ തുടങ്ങിയവയാണ് പരിശീലനത്തിൽ ഉൾപ്പെടുന്നത്. കാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, ഓഫിസ് ഓപറേറ്റർ തുടങ്ങിയ അവസരങ്ങളാണുള്ളത്.
ചില സ്ഥാപനങ്ങൾ
-Ahimsa Women Polytechnic New Delhi
-Blue Sky Academy of Aviation and Hospitality Management
-CR Aviation Academy, Delhi
-Frankfinn Institute of Air Hostess Training, Alwar
-Newtech International Academy, Chennai
-Patiala Aviation Club, Patiala
ബി.എസ്സി ഏവിയേഷൻ
മൂന്നുവർഷത്തെ ബിരുദ കോഴ്സ്. എയർ റെഗുലേഷൻ, നാവിഗേഷൻ, കാലാവസ്ഥ, വിമാനവും എൻജിനും, വ്യോമഗതാഗത നിയന്ത്രണം, സുരക്ഷ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. എയർ ട്രാഫിക് കൺട്രോളർ, ഗ്രൗണ്ട് ഓപറേഷൻ സ്റ്റാഫ്, കാർഗോ മാനേജ്മെൻറ്, ട്രാഫിക് തുടങ്ങിയ മേഖലകളിൽ അവസരങ്ങളുണ്ട്.
ചില സ്ഥാപനങ്ങൾ
-Banasthali Vidyapeeth, Jaipur
-FIP’s Institute of Aviation and Aviation Safety, Mumbai
-Thakur College of Science & Commerce, Mumbai
-Andhra Pradesh Aviation Academy, Hyderabad
-University of Mumbai, Mumbai
ഡിപ്ലോമ ഇൻ എയർ ഫെയർ ആൻഡ് ടിക്കറ്റിങ് മാനേജ്മെൻറ്
ആറുമാസം മുതൽ ഒരുവർഷംവരെയുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സാണിത്. പാർട്ട് ടൈം, ഫുൾടൈം കോഴ്സുകളുണ്ട്. എയർലൈൻ കോഡുകൾ, ടിക്കറ്റിങ് സംവിധാനം, ബോർഡിങ്, പാസ്പോർട്ട്, വിസ, വിദേശനാണയ വിനിമയം, വിമാനനിരക്കുകളും ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളും തുടങ്ങിയവയാണ് ഇത്തരം കോഴ്സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടുവാണ് യോഗ്യത. ആറു മാസ കോഴ്സിൽ രണ്ടുവർഷം ട്രെയിനിങ്ങാണ്.
ചില സ്ഥാപനങ്ങൾ
-സ്കൂൾ ഓഫ് എയർലൈൻസ് ആൻഡ് ട്രാവൽ മാനേജ്മെൻറ്-എസ്.എ.ടി.എം-കൊച്ചി
-എയർവിങ്സ് എയർലൈൻ അക്കാദമി-എ.എ.എ- ഉദയ്പുർ
-എയർവിങ്സ് ഇൻറർനാഷനൽ അക്കാദമി-ട്രിച്ചി
-അമിത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷനൽ ആൻഡ് ഇൻഡസ്ട്രയിൽ ട്രെയിനിങ്-എ.ഐ.വി.ഐ.ടി-നോയിഡ
എ.എം.ഇ (എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ്)
മൂന്നുവർഷത്തെ സാങ്കേതിക പരിശീലന കോഴ്സ്. രണ്ടരവർഷത്തെ അക്കാദമിക് പഠനവും ആറുമാസത്തെ ഇേൻറൺഷിപ്പും അടങ്ങുന്നതാണ് കോഴ്സ്. പാസാകുന്നവർക്ക് ഡി.ജി.സി.എയുടെ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് ലൈസൻസ് ലഭിക്കും. വിമാനപരിശോധന, അറ്റകുറ്റപ്പണികൾ, എയർക്രാഫ്റ്റ് സർവിസിങ് തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. സ്വകാര്യ, പൊതുമേഖല വിമാനക്കമ്പനികൾ, വ്യോമയാന സ്ഥാപനങ്ങൾ, ഫ്ലയിങ് സ്കൂളുകൾ, എയർക്രാഫ്റ്റ് മെയിൻറനൻസ് സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അവസരം ലഭിക്കും.
ചില സ്ഥാപനങ്ങൾ
-HIET - Hindustan Institute Of Engineering Technology
-NCAA - Nehru College of Aeronautics and Applied Sciences
-Hindustan Institute of Aeronautics, Bhopal
-Institute of Aviation Technology, Bahadurgarh, Haryana
-Punjab Aircraft Maintenance Engineering College,
-Civil Aerodrome, Patiala (Licence and Diploma Course)
-Indian Institute of Aircraft Engineering, Delhi
എം.എസ്സി ഏവിയേഷൻ
രണ്ടു വർഷ പി.ജി കോഴ്സ്. എയർക്രാഫ്റ്റ് മെയിൻറനൻസ് മാനേജർ, കസ്റ്റമർ റിലേഷൻഷിപ് മാനേജർ, എയർക്രാഫ്റ്റ് ഇൻസ്പെക്ടർ, വെണ്ടർ മാനേജ്മെൻറ്, അസി. മാർക്കറ്റിങ് മാനേജർ, എയർക്രാഫ്റ്റ് മെയിൻറനൻസ് സൂപ്പർവൈസർ തുടങ്ങിയ മേഖലയിലാണ് കോഴ്സിലൂടെ ലഭിക്കാവുന്ന ജോലികൾ.
ചില സ്ഥാപനങ്ങൾ
-ആന്ധ്രപ്രദേശ് ഏവിയേഷൻ അക്കാദമി,
ഹൈദരാബാദ്
-സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി-എസ്.ഐ.ഒ.ഇ.ഐ.ടി, ബംഗളൂരു
ബിരുദകോഴ്സുകൾ
ബി.ടെക്.
(ഏവിയോണിക്സ്)
എയ്റോസ്പേസുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ രംഗത്തെ പരിശീലനം. നാലുവർഷം, 60 സീറ്റ്.
ബി.ടെക്.
(എയ്റോസ്പേസ് എന്‍ജിനീയറിങ്)
റോക്കറ്റുകള്‍, വിമാനങ്ങള്‍, കൃത്രിമോപഗ്രഹങ്ങള്‍ എന്നിവയുടെ രൂപകൽപനയും വികസനവും സംബന്ധിച്ചുള്ള പഠനം. നാലുവർഷത്തെ കോഴ്സ്, 60 സീറ്റ്.
ബി.ടെക്. (ഫിസിക്കല്‍ സയന്‍സ്)
എന്‍ജിനീയറിങ് ഫിസിക്സില്‍ ബിരുദം
ഇരട്ട ബിരുദം (ബി.ടെക്. + എം.എസ്./എം.ടെക്.)
എന്‍ജിനീയറിങ് ഫിസിക്സില്‍ ബിരുദത്തിനൊപ്പം ബിരുദാനന്തര ബിരുദവും നേടാവുന്ന അഞ്ചുവര്‍ഷത്തെ കോഴ്സ്.
ബിരുദാനന്തര ബിരുദ കോഴ്സുകൾ
എം.ടെക്. ഇന്‍ കണ്ട്രോള് സിസ്റ്റംസ്
എം.ടെക്. ഇന്‍ മെറ്റീരിയല്‍സ് സയന്‍സ്
ആന്‍ഡ് ടെക്നോളജി
എം.ടെക്. ഇന്‍ ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസിങ്
എം.ടെക്. ഇന്‍ ആര്.എഫ് ആന്‍ഡ് മൈക്രോവേവ് എന്‍ജിനീയറിങ്
എം.ടെക്. ഇന്‍ എയ്റോഡൈനാമിക് ആന്‍ഡ് ൈഫ്ലറ്റ് മെക്കാനിക്സ്
എം.ടെക്. ഇന്‍ സ്ട്രക്ചേഴ്സ് ആന്‍ഡ് ഡിസൈന്‍
എം.ടെക്. ഇന്‍ തെര്‍മല്‍ ആന്‍ഡ് പ്രൊപ്പല്‍ഷന്‍ കണ്ട്രോള് സിസ്റ്റംസ്
എം.ടെക്. ഇന്‍ വി.എല്‍.എസ്.ഐ ആന്‍ഡ്
മൈക്രോസിസ്റ്റംസ്
എം.ടെക്. ഇന്‍ പവര്‍ ഇലക്ട്രോണിക്സ്
എം.എസ്. ഇന്‍ അസ്ട്രോണമി ആന്‍ഡ്
അസ്ട്രോഫിസ്ക്സ്
എം.ടെക്. ഇന്‍ ജിയോ ഇന്‍ഫര്‍മാറ്റിക്സ്
എം.ടെക്. ഇന്‍ ഒപ്റ്റിക്കല്‍ എന്‍ജിനീയറിങ്
എം.ടെക്. ഇന്‍ സോളിഡ് സ്റ്റേറ്റ് ടെക്നോളജി
എം.ടെക്. ഇന്‍ എര്‍ത്ത് സിസ്റ്റം സയന്‍സസ്
എം.ടെക്. ഇന്‍ മെഷീന് ലേണിങ് ആന്‍ഡ്
സോഫ്റ്റ് കമ്പ്യൂട്ടിങ്
പ്രധാന ഡിപ്ലോമ കോഴ്സുകള്‍
എയര്‍ ട്രാഫിക് സര്‍വിസസ് മാനേജ്മെൻറ്
എയര്‍ലൈന്‍ ബിസിനസ് ഡെവലപ്മെൻറ്
എയര്‍ നാവിഗേഷന്‍ സര്‍വിസസ് മാനേജ്മെൻറ്
എയര്‍ലൈന്‍ ക്വാളിറ്റി മാനേജ്മെൻറ്
എയര്‍ലൈന്‍ സൈക്യൂരിറ്റി മാനേജ്മെൻറ്
എയര്‍ലൈന്‍ മാനേജ്മെൻറ്
എയര്‍ലൈന്‍ ഓപറേഷന്‍സ്
സേഫ്റ്റി മാനേജ്മെൻറ് ഫോര്‍ എയര്‍ലൈന്‍സ്
ഗ്രൗണ്ട് ഓപറേഷന്‍സ് ഡിപ്ലോമ
എയര്‍ കാര്‍ഗോ മാനേജ്മെൻറ്
സ്പെഷല്‍ കാര്‍ഗോ ഹാൻഡ്ലിങ്
ഏവിയേഷന്‍ സെക്യൂരിറ്റി സ്ക്രീനിങ്
ക്വാളിറ്റി മാനേജ്മെൻറ് ഫോര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റീസ് ആന്‍ഡ് എയര്‍ നാവിഗേഷന്‍ പ്രൊവൈഡേഴ്സ്
ഡെയ്ഞ്ചറസ് ഗുഡ്സ് ഓപറേഷന്‍സ്
ഇൻറര്‍നാഷനല്‍ എയര്‍ ലോ
സ്ഥാപനങ്ങൾ
1. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആൻഡ് ടൂറിസം സ്റ്റഡീസ്, (kerala institute of travel and tourism studies)
-Kerala Institute of Tourism and Travel Studies (KITTS)
Residency Compound, Thycaud P.O.
Thiruvananthapuram, Kerala.
India. Pin Code: 695 014
Email: info@kittsedu.org
-KITTS Study Centre - Ernakulam
Ground Floor, De Paul Buildings,
SRM Road, Pachalam P.O.
Ernakulam, Kochi, Kerala.
India, Pin Code: 682 012
-KITTS Study Centre - Thalassery
2nd Floor, Rani Plaza, Logan’s Road,
Thalassery P.O. Kannur, Kerala.
India. Pin Code: 670 101
-KITTS Study Centre - Malayattoor
Yathri Nivas Building, Malayattoor P. O.,
Ernakulam, Kerala. India, Pin Code: 683587
-Thrissur Satellite Centre, Old Bus Stand Building, Room Number: 23
Near Corporation Office, Thrissur, Kerala
2. അക്ബര്‍ അക്കാദമി (Akber academy)
Akbar Academy, Our Tower, 2nd Floor,
Vellayambalam, Trivandrum,
Kerala – 695010
trivandrum@akbaracademy.com
3. ഫ്രാങ്ക്ഫിന് ഇൻസ്റ്റിറ്റ്യൂട്ട്
(frankfinn institute)
Email : corporate@frankfinn.com
ഇന്ത്യയുടെ അഭിമാനമായ ഐ.എസ്.ആർ.ഒയിലും മിടുക്കരായ വിദ്യാർഥികളെ കാത്ത് നിരവധി കോഴ്സുകളാണുള്ളത്. അവ പരിചയപ്പെടാം. തിരുവനന്തപുരത്തെ വലിയമലയിലുള്ള സ്ഥാപനത്തിൽ ഇന്ത്യക്കാർക്കു മാത്രമാണ് പ്രവേശനം. ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ നൽകുന്നുണ്ട്.
എയ്റോസ്പേസ് എൻജിനീയറിങ്
എയ്റോസ്പേസ് എൻജിനീയറിങ്ങിന് പ്രധാനമായും രണ്ടു വിഭാഗങ്ങളാണുള്ളത്- എയ്റോനോട്ടിക്സും അസ്ട്രനോട്ടിക്സും. എയർക്രാഫ്റ്റ്, ഹെലികോപ്ടർ, ആളില്ലാവിമാനങ്ങൾ, മിസൈലുകൾ എന്നിവയുൾപ്പെടുന്നതാണ് എയ്റോനോട്ടിക്കൽ എൻജിനീയറിങ്. റോക്കറ്റുകൾ. ഉപഗ്രഹങ്ങൾ. ബഹിരാകാശനിലയങ്ങൾ, ബഹിരാകാശ വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് അസ്ട്രനോട്ടിക്സ്.
കോഴ്സ് നൽകുന്ന സ്ഥാപനങ്ങൾ
IIST, Thiruvananthapuram
IIT, Madras
IIT Bombay
IIT Kanpur
IIAE, Dehradun
MIT, Chennai
HITS, Chennai
PEC, Chandigarh
LPU, Punjab
PCET, Coimbatore
െഎ.െഎ.എസ്.ടി തിരുവനന്തപുരം (IIST, Thiruvananthapuram )
ഐ.എസ്.ആർ ഒയിലും ബഹിരാകാശവകുപ്പിെൻറ മറ്റു കേന്ദ്രങ്ങളിലും ആവശ്യമായ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും വാർത്തെടുക്കാനായി ഇന്ത്യ 2007ൽ തുടങ്ങിയതാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി). ഇവിടെ പഠനം സൗജന്യമാണ്. തിരുവനന്തപുരത്തെ വലിയമലയിലുള്ള സ്ഥാപനത്തിൽ ഇന്ത്യക്കാർക്കു മാത്രമാണ് പ്രവേശനം. കൽപിത സർവകലാശാലയായ ഇവിടെ ബിരുദാനന്തരബിരുദ കോഴ്സുകളും ഗവേഷണസൗകര്യവുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലുള്ള പ്ലസ് ടുവിന് കുറഞ്ഞത് 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. സി.ബി.എസ്.ഇയുടെ ജെ.ഇ.ഇ മെയിൻ, ഐ.ഐ.ടി നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷകൾ വഴിയാണ് പ്രവേശനം.
ഏവിയേഷൻ രംഗത്തെ പ്രധാന സ്ഥാപനങ്ങൾ
എയര്‍ ഇന്ത്യ സി.ടി.ഇ
എയര്‍ ഇന്ത്യയുടെ ഹൈദരാബാദിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് എസ്റ്റാബ്ലിഷ്മെൻറ് (സി.ടി.ഇ) വൈമാനികര്‍ക്ക് പരിശീലനം നല്കുന്ന മികച്ച സ്ഥാപനങ്ങളിൽ ഒന്നാണ്. പൈലറ്റുമാര്‍ക്കൊപ്പം വിമാനജീവനക്കാര്‍ക്കും (കാബിന് ക്രൂ), ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ്, ഏവിയേഷന്‍ മാര്‍ക്കറ്റിങ്, മാനേജ്മെൻറ് കോഴ്സുകള്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും ഒപ്പം പുറത്തുനിന്നുള്ളവര്‍ക്കും ഇവിടെ പരിശീലനം നൽകുന്നു. മുംബൈയിലും ഡല്‍ഹിയിലും കാമ്പസുകളുണ്ട്.
സിയാല്‍ അക്കാദമിയില്‍ ഡിപ്ലോമ കോഴ്സ്
കൊച്ചിന് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാൽ) കീഴിലുള്ള സിയാല്‍ അക്കാദമി ഏവിയേഷന്‍ മാനേജ്മെൻറില്‍ ആറുമാസത്തെ ഡിപ്ലോമ കോഴ്സ് നൽകുന്നുണ്ട്. കോഴ്സ് കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ രണ്ടുമാസത്തെ ഇേൻറണ്ഷിപ്പും നല്‍കും. യോഗ്യത: ബിരുദം. അവസാനവര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം.
അയാട്ട
ഇൻറര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. 40 ഡിപ്ലോമ കോഴ്സുകളും 300 സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നൽകുന്നുണ്ട്. സംസ്ഥാനത്ത് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അയാട്ടയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
www.airlines.iata.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.