ബാങ്കിങ് ടെക്നോളജിയിൽ ഒരുവർഷത്തെ ഫുൾടൈം പി.ജി ഡിപ്ലോമ പഠിച്ച് ബാങ്ക് ജോലി ഉറപ്പാക്കാം. റിസർവ് ബാങ്കിന് കീഴിലുള്ള ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജിയാണ് (ഐ.ഡി.ആർ.ബി.ടി) ഇതിനുള്ള അവസരമൊരുക്കുന്നത്. കഴിഞ്ഞ ആറ് ബാച്ചുകളിലും ‘പി.ജി.ഡി.ബി.ടി’ പഠിച്ചിറങ്ങിയ മുഴുവൻ പേർക്കും ബാങ്കിങ്/ധനകാര്യ സഥാപനങ്ങളിലും ഐ.ടി കമ്പനികളിലും ജോലി നേടാനായിട്ടുണ്ട്.
ജൂലൈ മൂന്നിനാരംഭിക്കുന്ന പി.ജി.ഡി.ബി.ടി കോഴ്സിൽ 40 പേർക്ക് പ്രവേശനമുണ്ട്. യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രാബല്യത്തിലുള്ള ഗേറ്റ്/ഐ.ഐ.എം കാറ്റ്/ജി മാറ്റ്/സി മാറ്റ്/എക്സാറ്റ്/മാറ്റ്/അറ്റ്മ/ജി.ആർ.ഇ സ്കോർ/യോഗ്യത വേണം. പ്രവേശന വിജ്ഞാപനം www.idrbt.ac.in/pgdbtൽ .
അന്വേഷണങ്ങൾക്ക് pgdbtadmissions@idrbt.ac.in എന്ന ഇ-മെയിലിലും 040-232394164 /8919132013/9133689444 എന്നീ ഫോൺ നമ്പറിലും ബന്ധപ്പെടാം. ജൂൺ ആറു വരെ അപേക്ഷ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.