ബി.ഫാം (ലാറ്ററൽ എൻട്രി) ഓപ്ഷൻ രജിസ്ട്രേഷൻ 17 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സർക്കാർ ഫാർമസി കോളജുകളിലെയും 52 സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും 2021 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റ് നടപടിക്രമങ്ങൾ ആരംഭിച്ചു.

www.cee.kerala.gov.inൽ ഒക്ടോബർ 17ന് ഉച്ചക്ക് രണ്ടുവരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഒന്നാംഘട്ട അലോട്ട്മെന്‍റ് 17ന് പ്രസിദ്ധീകരിക്കും. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും. ഹൈൽപ് ലൈൻ: 04712525300.

Tags:    
News Summary - B.Pharm -Lateral Entry Option Registration till 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.