നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുമായി (NCHMCT) അഫിലിയേറ്റ് ചെയ്തിട്ടുള്ള 21 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും 28 സ്റ്റേറ്റ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഒരു പൊതുമേഖല സ്ഥാപനത്തിലും 25 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള സംയുക്ത പ്രവേശനപരീക്ഷ (NCHMJEE2023) മേയ് 14ന് നടക്കും.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് ചുമതല. ഏപ്രിൽ 27 വൈകീട്ട് 5 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. ഇംഗ്ലീഷ് ഉൾപ്പെടെ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ‘NCHM JEE 2023’ വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://nchmjee.nta.nic.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.