കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി (പൂക്കോട്, വയനാട്) അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ ഫാക്കൽറ്റി വകുപ്പുകളിലായി ബാക്ക് ലോഗ് അടക്കം 94 ഒഴിവുകളുണ്ട്. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാ ഫോറവും www.kvasu.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സ്ഥിര നിയമനമാണ്.
ഫാക്കൽറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിന് കീഴിലെ വിവിധ വകുപ്പുകളിലായി 46 ഒഴിവുകളും ഡെയറി സയൻസ് ഫാക്കൽറ്റിക്ക് കീഴിലെ വിവിധ വകുപ്പുകളിലായി 48 ഒഴിവുകളുമാണുള്ളത്. വെറ്ററിനറി-ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, പാരസൈറ്റോളജി, മൈക്രോബയോളജി, പബ്ലിക് ഹെൽത്ത് അനിമൽ ജനിറ്റിക്സ് ആൻഡ് ബ്രീഡിങ്, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ മാനേജ്മെന്റ്, ലൈവ് സ്റ്റോക്ക് പ്രൊഡക്ട്സ് ടെക്നോളജി, വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി, പോൾട്രി സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഡെയറി ടെക്നോളജി, ഡെയറി കെമിസ്ട്രി, ഡെയറി എൻജിനീയറിങ്, ഡെയറി ബിസിനസ് മാനേജ്മെന്റ് മുതലായ വകുപ്പുകളിൽ സംവരണമടക്കം ലഭ്യമായ ഒഴിവുകൾ വിജ്ഞാപനത്തിലുണ്ട്. ശമ്പളനിരക്ക് 57,700-1,82,700 രൂപ. ബാക്ക് ലോഗ് ഒഴിവുകളിലേക്ക് പ്രത്യേക വിജ്ഞാപനമായിട്ടാണ് വെബ്സൈറ്റിലുള്ളത്.
യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 1.1.2024ൽ 50 വയസ്സ് കവിയാൻ പാടില്ല. മലയാള ഭാഷാ പരിജ്ഞാനം നിർബന്ധമാണ്. കേരളീയർക്കാണ് സംവരണാനുകൂല്യത്തിന് അർഹത. നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷ ഫീസ് 2000 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 750 രൂപ മതി. ഫിനാൻസ് ഓഫിസർ, കെ.വി.എ.എസ്.യു, പൂക്കോടിന് എസ്.ബി.ഐ കൽപറ്റ ബ്രാഞ്ചിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം നൽകാം. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ദി രജിസ്ട്രാർ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റി, പൂക്കോട്, ലക്കിടി, വയനാട് 673576 എന്ന വിലാസത്തിൽ 2015 ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.
സെലക്ഷൻ നടപടികളടക്കം കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.