ദേശീയ പ്രാധാന്യമുള്ള ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ബ്യൂറോ സയൻസ് (നിംഹാൻസ്) 2024-25 വർഷത്തെ വിവിധ അണ്ടർ ഗ്രാജ്വേറ്റ് (യു.ജി) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യ വിഭാഗത്തിൽ നീക്കിവെച്ച സീറ്റുകളിലേക്ക് ഇതരസംസ്ഥാന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കോഴ്സുകൾ: 1. ബി.എസ്‍സി നഴ്സിങ് -സീറ്റ് 85. അഖിലേന്ത്യ വിഭാഗത്തിൽ 35 സീറ്റാണുള്ളത്. കോഴ്സ് കാലാവധി 4 വർഷം. ഒരുവർഷത്തെ ഇന്റേൺഷിപ്പുമുണ്ട്. യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
2. ബി.എസ്‍സി അനസ്തേഷ്യ ടെക്നോളജി, സീറ്റ് -11, അഖിലേന്ത്യ ക്വോട്ട -4. യോഗ്യത: ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു പാസായിരിക്കണം. കോഴ്സ് 3 വർഷവും ഒരുവർഷത്തെ ഇന്റേൺഷിപ്പും.
3. ബി.എസ്‍സി മെഡിക്കൽ ഇമേജിങ് ടെക്നോളജി-(11 സീറ്റ് ), അഖിലേന്ത്യ ക്വോട്ട -4. കോഴ്സ് കാലാവധി -3 വർഷവും ഒരുവർഷത്തെ ഇന്റേൺഷിപ്പും. യോഗ്യത: ഇംഗ്ലീഷ് ഉൾപ്പെടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ഐച്ഛിക വിഷയങ്ങളായി മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
4. ബി.എസ്‍സി ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി- (7 സീറ്റ്), അഖിലേന്ത്യ ക്വോട്ട -2. കോഴ്സ് കാലാവധി -3 വർഷവും ഒരുവർഷത്തെ ഇന്റേൺഷിപ്പും. യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.nimhans.ac.inൽ. ഓൺലൈനായി ജൂൺ 6 വരെ അപേക്ഷിക്കാം. ബംഗളൂരുവിൽ ജൂലൈ 21ന് നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്കടിസ്ഥാനത്തിലാണ് ബി.എസ്‍സി കോഴ്സുകളിൽ പ്രവേശനം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.