തിരുവനന്തപുരം: ബി.ടെക് കോഴ്സിലേക്ക് (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
രണ്ടാം ഘട്ടത്തിൽ പുതുതായി അലോട്ട്മെൻറ് ലഭിച്ചവരും ഒന്നാം ഘട്ടത്തിലെ അലോട്ട്മെൻറിന് മാറ്റം വന്നവരും ഫീസ് ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ അടച്ച ശേഷം അലോട്ട്മെൻറ് മെമ്മോയും ഡേറ്റഷീറ്റും അസ്സൽ രേഖകളും സഹിതം ചൊവ്വാഴ്ച വൈകീട്ട് നാലിന് മുമ്പായി കോളജിൽ ഹാജരായി പ്രവേശനം നേടണം.
നിർദിഷ്ട തീയതികളിൽ പ്രവേശനം നേടാത്ത വിദ്യാർഥികൾക്ക് നിലവിലുള്ള അലോട്ട്മെൻറും ഉയർന്ന ഒാപ്ഷനും നഷ്ടപ്പെടും. തുടർന്നുള്ള അലോട്ട്മെൻറുകൾ ഉണ്ടെങ്കിൽ പരിഗണിക്കുകയുമില്ല. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.