കാലിക്കറ്റ് പ്രവേശന പരീക്ഷയുള്ള ഡിഗ്രി, പി.ജി പ്രവേശനം: മാര്‍ക്കുകള്‍ 26നകം ചേര്‍ക്കണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാനുള്ള അവസരം സെപ്​റ്റംബര്‍ 23ന് ഉച്ച ഒരുമണി മുതല്‍ സെപ്​റ്റംബര്‍ 26 വൈകീട്ട്​ അഞ്ചുവരെ ലഭ്യമാവും.

ബി.എച്ച്.എം, ബി.കോം ഓണേഴ്‌സ്, ബി.പി.എഡ്, ബി.പി.എഡ് ഇൻറഗ്രേറ്റഡ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്​റ്റിലെ അതേ ക്രമത്തില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തണം.

സമയപരിധിക്കകം മാര്‍ക്ക് രേഖപ്പെടുത്താത്തവരെ പരിഗണിക്കില്ല. മാര്‍ക്ക് രേഖപ്പെടുത്തിയശേഷം പ്രിൻറൗ​െട്ടടുത്ത് സൂക്ഷിക്കണം. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇ.ഡബ്ല്യു.എസ്) വിഭാഗക്കാര്‍ അതുകൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കണം.

ഇൗ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ www.cuonline.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.