തേഞ്ഞിപ്പലം: സര്‍വകലാശാലയുടെ ചെതലയം ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്) പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ ഭരണസമിതി തീരുമാനം. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം വേഗത്തിലാക്കും. ഐ.ടി.എസ്.ആറിന്റെ സമഗ്ര വികസനത്തിനായി കേന്ദ്രസര്‍ക്കാറിന് സര്‍വകലാശാല സമര്‍പ്പിച്ച 100 കോടിയുടെ പദ്ധതി അംഗീകാരത്തിനായി ജനപ്രതിനിധികള്‍ ഇടപെടുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, കലക്ടറുടെ പ്രതിനിധി പി.വി. പ്രകാശന്, വയനാട് എം.പിയുടെ പ്രതിനിധി ജി.പി. രാജശേഖരന്, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, എ.കെ. രമേശ്ബാബു, ഐ.ടി.എസ്.ആര് ഡയറക്ടര്‍ സി. ഹരികുമാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്മാന് ടി.കെ. രമേശ്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ ജി. പ്രമോദ്, ഡി.എഫ്.ഒ അബ്ദുൽ അസീസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ടോം, വാര്‍ഡ് കൗണ്‍സിലര്‍ ജയകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമ പഠനവകുപ്പില്‍ അസി. പ്രഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികള്‍ ജനുവരി 15നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2018 -22 ബാച്ചിലെ വിദ്യാർഥികളുടെ ടി.സി, കോഷന്‍ ഡെപ്പോസിറ്റ് വിതരണം ഡിസംബര്‍ 30 മുതല്‍ ജനുവരി അഞ്ചുവരെ കോളജില്‍ നടക്കും. വിദ്യാർഥികള്‍ കുടിശ്ശിക നികത്തി നിർദിഷ്ട ഫോറത്തില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ സഹിതമുള്ള അപേക്ഷ ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം.
അപേക്ഷഫോറവും വിശദവിവരങ്ങളും കോളജ് വെബ്സൈറ്റില്‍. നിർദിഷ്ട തീയതിക്കകം ഹാജറാകാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടക്കും.
കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പിഎച്ച്.ഡി (ജെ.ആര്.എഫ്) പ്രവേശനത്തിന് ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിച്ചവര്‍ രേഖകള്‍ സഹിതം 29ന് രാവിലെ 10ന് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജറാകണം.
നാലാം സെമസ്റ്റര്‍ ബി.ടി.എ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി അഞ്ചുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.