ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനമാണ് വിജയശതമാനം. ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലക്കാണ്. ഫലം അറിയാൻ വെബ് സൈറ്റ് സന്ദർശിക്കുക: cbseresults.nic.in, results.cbse.nic.in, cbse.gov.in, digilocker.gov.in
98.83 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. 98.16 ശതമാനം വിജയത്തോടെ ബംഗളൂരു രണ്ടാമതും 97.79 ശതമാനം വിജയത്തോടെ ചെന്നൈ മൂന്നാമതുമെത്തി. വിദ്യാലയങ്ങളിൽ 98.54 ശതമാനം വിജയത്തോടെ കേന്ദ്രീയ വിദ്യാലയങ്ങൾ ഒന്നാമതെത്തി. കഴിഞ്ഞ വർഷം 99.37 ശതമാനമായിരുന്നു വിജയം. വിജയശതമാനത്തിൽ ആൺകുട്ടികളേക്കാൾ മുന്നിലെത്തിയത് പെൺകുട്ടികളായിരുന്നു. പെൺകുട്ടികൾ 94.54 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികളിൽ 91.25 ശതമാനം പേർ വിജയിച്ചു.
ഇത്തവണ രണ്ട് ടേം ആയാണ് സി.ബി.എസ്.ഇ പരീക്ഷ നടത്തിയത്. നവംബർ- ഡിസംബർ മാസങ്ങളിലായിരുന്നു ഒന്നാം ടേം പരീക്ഷ. ഏപ്രിൽ 26 മുതൽ ജൂൺ നാല് വരെയായിരുന്നു രണ്ടാം ടേം പരീക്ഷ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.