ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ ആയി നിയമനം നൽകിയതിന്റെ കണക്കുകൾ നൽകാതെ കേന്ദ്രം. അധ്യാപകരുടെ ലാറ്ററൽ എൻട്രി നിയമനവുമായി ബന്ധപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മറുപടിയിലാണ് വ്യക്തയില്ലാത്ത ഉത്തരം നൽകിയത്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ എന്ന പേരിൽ എത്രപേരെ നിയമിച്ചിട്ടുണ്ടെന്നും അതിൽ പട്ടികജാതി-പട്ടികവർഗം-മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നും എത്ര പേരുണ്ടെന്നുമുള്ള ചോദ്യത്തിന് 4255 പേർ ‘പ്രഫസർ ഓഫ് പ്രാക്ടീസ്‘ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മാത്രമാണ് വിദ്യാഭ്യാസ മന്ത്രാലയം മറുപടി നൽകിയത്. ഇങ്ങനെ മറുപടി നൽകിയതിലൂടെ കേന്ദ്രം എന്തോ മറയ്ക്കാൻ ശ്രമിക്കുന്നതായി സംശയിക്കാവുന്നതാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായി 2022 ആഗസ്റ്റിലാണ് പ്രഫസർ ഓഫ് പ്രാക്ടീസ് പദ്ധതി അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.