കേന്ദ്ര സർക്കാറിന് കീഴിലുള്ള ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2024-25 സെഷനിൽ ഒമ്പത്, പതിനൊന്ന് ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഫെബ്രുവരി 10ന് ദേശീയതലത്തിൽ നടത്തുന്ന ലാറ്ററൽ എൻട്രി ടെസ്റ്റിലൂടെ പ്രവേശനം നേടാം. സി.ബി.എസ്.സിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള റസിഡൻഷ്യൽ സ്കൂളാണിത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ലഭിക്കും. കേരളത്തിൽ 14 ജില്ലകളിലും ഓരോ നവോദയ വിദ്യാലയമുണ്ട്. അതത് ജില്ലക്കാർക്കാണ് പ്രവേശനം.
യോഗ്യത: ക്ലാസ് ഒമ്പതിൽ രപവേശനത്തിന് 2023-24 അധ്യയനവർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. 1.5.2009നും 31.7.2011നും മധ്യേ ജനിച്ചവരാകണം.
ഒ.എം.ആർ അധിഷ്ഠിത ഒബ്ജക്ടിവ് മാതൃകയിലുള്ള സെലക്ഷൻ ടെസ്റ്റിൽ ഹിന്ദി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളിൽ ചോദ്യങ്ങളുണ്ടാവും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.navodaya.gov.inൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.