ന്യൂഡൽഹി: രാജ്യത്തെ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2022, 2023 വർഷങ്ങളിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ചു. ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കാണ് പ്രവേശനം. 2022ൽ രണ്ട് ക്ലാറ്റ് പരീക്ഷകൾ നടക്കും.
ക്ലാറ്റ് 2022ലെ പരീക്ഷ 2022 മേയ് എട്ടിനും ക്ലാറ്റ് 2023ലെ പ്രവേശന പരീക്ഷ 2022 ഡിസംബർ 18നും നടക്കും.
ദേശീയ നിയമസർവകലാശാലകളിലെ കൺസോർഷ്യമാണ് ദേശീയ തലത്തിൽ യു.ജി, പി.ജി പ്രവേശനത്തിനുള്ള ക്ലാറ്റ് പരീക്ഷകൾ സംഘടിപ്പിക്കുക. രാജ്യത്തെ 22 നിയമ സർവകലാശാലകളിലേക്കാണ് പ്രവേശനം.
ജനറൽ കാറ്റഗറിയിലെ വിദ്യാർഥികൾക്ക് 30,000 രൂപയാണ് കൗൺസലിങ് ഫീസ്. നേരത്തേ ഇത് 50,000 രൂപയായിരുന്നു. എസ്.സി, എസ്.ടി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് 20,000 രൂപയുമാണ് ഫീസ്. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉടൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് വിവരം. ഔദ്യോഗിക വെബ്സൈറ്റ്: consortiumofnlus.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.