കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് വർക്ക്മെൻ വിഭാഗത്തിൽപെടുന്ന വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
സെമി സ്കിൽഡ് റിഗ്ഗർ: ഒഴിവുകൾ 53 (ജനറൽ 22, ഒ.ബി.സി 14, എസ്.സി 7, എസ്.ടി 1, ഇ.ഡബ്ല്യു.എസ് 9). യോഗ്യത: നാലാം ക്ലാസ്. റിഗ്ഗിങ്ങിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
സ്കഫോൾഡർ: ഒഴിവുകൾ 5 (ജനറൽ 2, ഒ.ബി.സി 1, എസ്.സി 1, ഇ.ഡബ്ല്യു.എസ് 1). യോഗ്യത: എസ്.എസ്.എൽ.സിയും ഐ.ടി.ഐ (NTC)യും (ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ), ജനറൽ സ്ട്രക്ചറൽ/സ്കഫോൾഡിങ്/റിഗ്ഗിങ് ജോലികളിൽ ഒന്നോ രണ്ടോ വർഷത്തെ പരിചയം/ട്രെയിനിങ് നേടിയിരിക്കണം. അല്ലെങ്കിൽ എസ്.എസ്.എൽ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
സേഫ്റ്റി അസിസ്റ്റന്റ്: ഒഴിവുകൾ 18 (ജനറൽ 8, ഒ.ബി.സി 4, എസ്.സി 2, എസ്.ടി 1, ഇ.ഡബ്ല്യു.എസ് 3). യോഗ്യത: എസ്.എസ്.എൽ.സിയും സേഫ്റ്റി/ഫയറിൽ ഒരു വർഷത്തെ അംഗീകൃത ഡിപ്ലോമയും. ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ പ്രവൃത്തി പരിചയം.
ഫയർമാൻ: ഒഴിവുകൾ 29 (ജനറൽ 12, ഒ.ബി.സി 2, എസ്.സി 6, ഇ.ഡബ്ല്യു.എസ് 9), യോഗ്യത: എസ്.എസ്.എൽ.സിയും 4-6 മാസത്തെ ഫയർഫൈറ്റിങ് അംഗീകൃത പരിശീലനവും അല്ലെങ്കിൽ ഓൺബോർഡ് ഷിപ്പിൽ ഫയർഫൈറ്റിങ് ഉൾപ്പെടെ ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോളിൽ (NBCD) അംഗീകൃത സർട്ടിഫിക്കറ്റ്. മലയാളംഷ അറിഞ്ഞിരിക്കണം. ഫയർ ഫൈറ്റിങ്ങിൽ ഒരുവർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ്.
കുക്ക് (ഗെസ്റ്റ് ഹൗസിലേക്ക്): ഒഴിവ് 1 (ഒ.ബി.സി). യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിലോ ഗെസ്റ്റ് ഹൗസ്/ഫാക്ടറി കാന്റീൻ/ത്രീസ്റ്റാർ ഹോട്ടലുകൾ/ഫുഡ് കേറ്ററിങ് സർവിസ് ഏജൻസികളിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
പ്രതിമാസ ശമ്പളം ആദ്യ വർഷം 22100 രൂപ, രണ്ടാം വർഷം 22800 രൂപ, മൂന്നാം വർഷം 23400 രൂപ. അധിക മണിക്കൂർ ജോലികൾക്ക് 4600-4900 രൂപ വരെ ലഭിക്കും. എഴുത്തുപരീക്ഷ/പ്രാക്ടിക്കൽ/ഫിസിക്കൽ ടെസ്റ്റുകൾ നടത്തി തിരഞ്ഞെടുക്കും. അപേക്ഷഫീസ് 200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് ഫീസില്ല.വിജ്ഞാപനം www.cochinshipyard.in/careerൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി ജൂലൈ 8 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.