ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി) യു.ജി ഫലം ഈ മാസം 15നകം പ്രഖ്യാപിക്കുമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു. സാധിക്കുമെങ്കിൽ 15ന് രണ്ടു ദിവസംമുമ്പ് ഫലം പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈയിൽ തുടങ്ങിയ പരീക്ഷ ആറു ഘട്ടമായി നടത്തി ആഗസ്റ്റ് 30നാണ് അവസാനിച്ചത്.
അവസാന നിമിഷം പരീക്ഷകേന്ദ്രങ്ങൾ മാറ്റൽ, വിദ്യാർഥികളെ അറിയിക്കാതെ പരീക്ഷ തീയതി മാറ്റൽ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷയായ സി.യു.ഇ.ടിക്ക് 14.9 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 60 ശതമാനം പേരാണ് പരീക്ഷയെഴുതിയത്. ഫലം പ്രഖ്യാപിച്ചാൽ സർവകലാശാലകളിലെ പ്രവേശന നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും പോർട്ടലുകൾ പ്രവേശന നടപടിക്ക് സജ്ജമാക്കണമെന്നും ജഗദീഷ് കുമാർ സർവകലാശാലകളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.