ബിരുദ പ്രവേശനത്തിന് സി.യു.ഇ.ടി സ്കോർ: വൈസ് ചാൻസലർമാർക്ക് യു.ജി.സി നിർദേശം

ന്യൂഡൽഹി: ബിരുദ പ്രവേശനത്തിന് കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) സ്കോർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കും കോളജുകൾക്കും യു.ജി.സി കത്തെഴുതി. രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളും യു.ജി.

പ്രവേശനത്തിന് പ്ലസ് ടു സ്കോർ പരിഗണിക്കേണ്ടതില്ലെന്ന് യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാർ കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർവകലാശാലകളിലെ യു.ജി. പ്രവേശനത്തിന് വിവിധ പ്രവേശന പരീക്ഷകൾ എഴുതേണ്ടതില്ലെന്നും ഒറ്റ എൻട്രൻസ് ടെസ്റ്റ് മതിയെന്നും യു.ജി.സി. ചെയർമാൻ ഞായറാഴ്ച ട്വീറ്റ് ചെയ്തു.

സ്വകാര്യ സർവകലാശാലകൾക്കും സ്വയം ഭരണ സർവകലാശാലകൾക്കും കോമൺ എൻട്രൻസ് ടെസ്റ്റ് വേണമെങ്കിലും സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് ആദ്യ കോമൺ എൻട്രൻസ് ടെസസ്റ്റിന് അപേക്ഷ സ്വീകരിക്കുക. 

Tags:    
News Summary - CUET Score for degree Admission: UGC Recommendation to Vice Chancellors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.