കേരള സർവകലാശാല, സംസ്കൃത സർവകലാശാല ബിരുദ കോഴ്സുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ബിരുദ േപ്രാഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം ജനറൽ, സാൻസ്​ക്രിറ്റ്​ ആൻഡ്​​ ഇൻഫർമേഷന്​ ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാൻസ്​ (ഭരതനാട്യം, മോഹിനിയാട്ടം), പെയിൻറിങ്​, മ്യൂറൽ പെയിൻറിങ്​, സ്​കൾപ്​ചർ എന്നീ ബിരുദ വിഷയങ്ങളും ഡിപ്ലോമ േപ്രാഗ്രാമായ ആയുർവേദ പഞ്ചകർമയും അന്താരാഷ്​ട്ര സ്പാ തെറാപ്പിയും  ചോയ്സ് ബേസ്ഡ് െക്രഡിറ്റ് ആൻഡ് സെമസ്​റ്റർ സമ്പ്രദായത്തിലായിരിക്കും നടത്തപ്പെടുക.

മുഖ്യകേന്ദ്രമായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബി.എ ബിരുദ േപ്രാഗ്രാമുകൾ, പെയിൻറിങ്​, മ്യൂറൽ പെയിൻറിങ്​, സ്​കൾപ്​ചർ വിഷയങ്ങളിൽ നാലു വർഷത്തെ ബി.എഫ്.എ ബിരുദ േപ്രാഗ്രാമുകളിലേക്കും പ്രവേശനം നൽകും. സംസ്കൃതം വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രതിമാസം 500 രൂപ വീതം സ്കോളർഷിപ് നൽകും. പ്ലസ് ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക്​ (രണ്ട് വർഷം) അപേക്ഷിക്കാം.   ആഗസ്​റ്റ്​ മൂന്നിനകം ഒാൺലൈൻ അപേക്ഷ നൽകണം. പ്രായം ജൂണ് ഒന്നിന് 22 വയസ്സ്​ കവിയരുത്. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്​ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ലഭിക്കേണ്ട അവസാന തീയതി  ആഗസ്​റ്റ്​ എഴാണ്. വെബ്​​​െസെറ്റ്​:  www.ssus.ac.in/ www.ssus.online.org.

കേരള സർവകലാശാല ബിരുദ കോഴ്​സുകൾക്ക്​ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാല നേരിട്ട് നടത്തുന്ന 33 യു.​െഎ.ടികളിലും 2020-21 അധ്യയന വർഷത്തേക്കുള്ള ഒന്നാംവർഷ ബിരുദ (ബി.എ, ബിഎസ്​സി, ബി.കോം) പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 21 മുതല്‍ ഒാൺലൈനായി സമർപ്പിക്കാം. പൂർണമായും ഓൺലൈനായാണ് അലോട്ട്മ​െൻറ്​ പ്രക്രിയകള്‍ സജ്ജീകരിച്ചിരിക്കുന്നത്. 

അപേക്ഷസമർപ്പണം, ഫീസ്‌ എന്നിവയുടെ വിശദവിവരങ്ങള്‍  21ന് വൈകീട്ട് അഞ്ച്​മണിമുതല്‍ സർവകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.

Tags:    
News Summary - degree courses application -education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.