2018-19 വർഷത്തെ ഹിന്ദി ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറത്തിെൻറ മാതൃകയും www.education.kerala.gov.in ൽനിന്നും ഡൗൺലോഡ് ചെയ്യാം.
ഇനിപറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി തത്തുല്യപരീക്ഷ പാസായിരിക്കണം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന പ്രവീൺ പരീക്ഷയോ കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹിത്യാചാര്യയോ/ബി.എ (ഹിന്ദി)/എം.എ ഹിന്ദിയോ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഒ.ബി.സികാർക്ക് 45 ശതമാനം മാർക്ക് മതി. പട്ടികജാതി/വർഗക്കാർ പരീക്ഷ വിജയിച്ചാൽ മതി.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഏപ്രിൽ 30ന് മുമ്പായി ലഭിക്കത്തക്ക വിധം പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി തിരുവനന്തപുരം 695014ൽ അയക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലാംഗേജ് ട്രെയ്നിങ് (ഹിന്ദി), പി.എം.ജി ജങ്ഷൻ, തിരുവനന്തപുരം, ഗവ. ഹിന്ദി ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, രാമവർമപുരം, തൃശൂർ എന്നിവിടങ്ങളിൽവെച്ചാണ് പരീശീലനം.
ഒാരോ കേന്ദ്രത്തിലും 160 സീറ്റുകൾ വീതമുണ്ട്. ട്യൂഷൻഫീസ് 150 രൂപയാണ്. കൂടുതൽ വിവരങ്ങൾ www.education.kerala.gov.in ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.