ദുബൈ: പ്രതികൂലമായ ജീവിതസാഹചര്യങ്ങളെ മറികടന്ന് ജീവിതത്തിൽ വിജയം വരിച്ചവരുടെ അനുഭവകഥകൾ എന്നും പ്രചോദനമാണ്. ജീവിതത്തിൽ ദിശാബോധം പകരാൻ അത് ഏറെ പ്രയോജനപ്പെടും. ആലപ്പുഴക്കാരൻ ഡോ. അനന്തുവിന്റെ ജീവിത കഥ കേരളം ഏറെ കേട്ടറിഞ്ഞതാണ്. അതു കൊണ്ടുതന്നെ ആരാധകരും അദ്ദേഹത്തിനേറെയാണ്.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പുന്നമടക്കായലിൽ എറിഞ്ഞ് മെഡിക്കൽ എൻട്രൻസിൽ മികച്ച റാങ്ക് നേടി ഡോക്ടറായ വ്യക്തിയാണ് അനന്തു. അനന്തുവിന്റെ ജീവിതകഥ യു.എ.ഇയിലെ മിടുക്കരായ വിദ്യാർഥികൾക്ക് കേൾക്കാനുള്ള മികച്ച വേദിയൊരുക്കുകയാണ് ഗൾഫ് മാധ്യമം എജുകഫേ. മികച്ച സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ ചെറു തടസ്സങ്ങൾ പോലും നേരിടാനാവാതെ ജീവിതത്തിൽ തളർന്നുപോകുന്ന സംഭവങ്ങൾ നമ്മൾ ഏറെ കേട്ടിട്ടുണ്ട്.
അത്തരം കുട്ടികൾക്ക് പ്രചോദിതമായ ഡോ. അനന്തുവിന്റെ വിജയകഥ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറെ ഉപകാരപ്പെടുമെന്നുറപ്പാണ്. വ്യാഴാഴ്ച മുഹൈസിനയിലെ ഇത്തിസലാത്ത് അക്കാദമിയിൽ രാവിലെ 10.15 മുതൽ 11 മണിവരെയാണ് ഡോ. അനന്തുവിന്റെ ഇന്ററാക്ടിവ് സെഷൻ. എൻട്രൻസ് പരീക്ഷകളിലും തുടർന്നുള്ള എം.ബി.ബി.എസ് പരീക്ഷകളിൽ മികച്ച വിജയം നേടാനുള്ള വഴികൾ വെക്കാൻ അനന്തുവുമുണ്ടാകും. നിങ്ങളും ഉണ്ടാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.