ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) 1061 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യ നമ്പർ CEPTAM-10/A &A). വിജ്ഞാപനം www.drdo.gov.in ൽ. 1,12,400 രൂപയാണ് ഉയർന്ന ശമ്പളം.
ജൂനിയർ ട്രാൻസ് ലേഷൻ ഓഫിസർ -ഒഴിവുകൾ 33
സ്റ്റെനോഗ്രാഫർ ഗ്രേഡ്-1 (ഇംഗ്ലീഷ് ടൈപിങ്) -215
സ്റ്റെനോഗ്രാഫർ ഗ്രേഡ്-2 (ഇംഗ്ലീഷ് ടൈപിങ്) -123
അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് 'എ' (ഇംഗ്ലീഷ് ടൈപിങ്) -250
അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് (ഹിന്ദി ടൈപിങ്) -12
സ്റ്റോർ അസിസ്റ്റന്റ് 'എ' (ഇംഗ്ലീഷ് ടൈപിങ്) -134
സ്റ്റോർ അസിസ്റ്റന്റ് -'എ' ഹിന്ദി ടൈപിങ് -4
സെക്യൂരിറ്റി അസിസ്റ്റന്റ് 'എ' -41
വെഹിക്കിൾ ഓപറേറ്റർ 'എ' -145
ഫയർ എൻജിൻ ഡ്രൈവർ 'എ' -18
ഫയർമാൻ -86
യോഗ്യത മാനദണ്ഡങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷഫീസ് 100 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് വഴി അടക്കാം. SC/ST/PWBD/വിമുക്ത ഭടന്മാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
അപേക്ഷ ഓൺലൈനായി ഡിസംബർ ഏഴിന് വൈകീട്ട് അഞ്ചുമണിവരെ സമർപ്പിക്കാം. ഒന്നിലധികം തസ്തികകൾക്ക് പ്രത്യേകം അപേക്ഷിക്കണം.കമ്പ്യൂട്ടർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റ് തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും. സ്കിൽ ടെസ്റ്റ്/കായികക്ഷമത പരീക്ഷകളുമുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്തെ ഡിഫൻസ് ലബോറട്ടറി/യൂനിറ്റുകളിലും മറ്റും നിയമനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.