പരീക്ഷഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഡിസംബര്‍ നാലിന് തുടങ്ങും.
പരീക്ഷഫലം
ഒന്നു മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.എസ് സി കെമിസ്ട്രി സപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.രണ്ടാം സെമസ്റ്റര്‍ എം.എ കംപാരറ്റിവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു നവംബര്‍ 2022, എം.എ ഇംഗ്ലീഷ് നവംബര്‍ 2021, 2022, നാലാം സെമസ്റ്റര്‍ എം.എ സംസ്കൃത സാഹിത്യം (സ്പെഷല്‍) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ: സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023-24 അക്കാദമിക വർഷത്തിലെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റവും പുനഃപ്രവേശനവും പഠനവകുപ്പുകളിലെ ബി.എ.എൽഎൽ.ബി പ്രോഗ്രാമിന്റെ നാല്, ആറ്, എട്ട്, പത്ത് സെമസ്റ്ററുകളിലേക്ക് പുനഃപ്രവേശനവും അനുവദിക്കുന്നതിനായി ലേറ്റ് അപേക്ഷ (550 രൂപ ഫൈനോടുകൂടി) സമർപ്പിക്കാൻ വിദ്യാർഥികൾക്കും കോളജ് / വകുപ്പ് തല നടപടികൾ പൂർത്തിയാക്കി സർവകലാശാലയിലേക്ക് അപേക്ഷ സമർപ്പിക്കാൻ പ്രിൻസിപ്പൽ / വകുപ്പ് മേധാവികൾക്കും 2023 നവംബർ ആറിന് സർവകലാശാല ഓൺ ലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
2023-24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നവംബർ നാലു വരെ നീട്ടി.
കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ മ്യൂസിക്(റെഗുലർ / സപ്ലിമെന്ററി), നവംബർ 2023 പ്രായോഗിക പരീക്ഷകൾ നവംബർ ആറിന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷകേന്ദ്രവുമായി ബന്ധപ്പെടണം.
കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ബി.എ.എൽഎൽ.ബി മൂന്നാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾടിക്കറ്റ് പരീക്ഷകേന്ദ്രത്തിൽനിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0497 2715264.
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ് (റെഗുലർ - 2022 അഡ്മിഷൻ), മേയ് 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവക്ക് നവംബർ 16ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.