​ശ്രീ​ന​ന്ദ്​ ഷ​ർ​മി​ൽ

നീറ്റ്​; ഒന്നാം റാങ്കുകാർ നാലുണ്ടായിരുന്നത്​​ ഒന്നായി: കേരള റാങ്ക്​ പട്ടികയിലും വൻ മാറ്റം

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി വി​ധി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​റ്റ്​ -യു.​ജി ഫ​ലം പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ വ​ൻ മാ​റ്റം. ഒ​ന്നാം റാ​ങ്ക്​ നേ​ടി​യ​വ​രു​ടെ എ​ണ്ണം 67ൽ ​നി​ന്ന്​ 17 ആ​യി കു​റ​ഞ്ഞ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​ന്നാം റാ​ങ്കു​കാ​രു​ടെ എ​ണ്ണം നാ​ലി​ൽ നി​ന്ന്​ ഒ​ന്നാ​യി ചു​രു​ങ്ങി. നേ​ര​ത്തെ ഒ​ന്നാം റാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി ​ശ്രീ​ന​ന്ദ്​ ഷ​ർ​മി​ൽ മാ​ത്ര​മാ​ണ്​ പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക ഒ​ന്നാം റാ​ങ്കു​കാ​ര​ൻ.

നേ​ര​ത്തെ ഒ​ന്നാം റാ​ങ്കു​ണ്ടാ​യി​രു​ന്ന ദേ​വ​ദ​ർ​ശ​ൻ നാ​യ​ർ​ക്ക്​ പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ 49ാം റാ​ങ്കാ​ണ്. ഒ​ന്നാം റാ​ങ്കു​ണ്ടാ​യി​രു​ന്ന വി.​ജെ അ​ഭി​ഷേ​കി​ന്​ 73ാം റാ​ങ്കും അ​ഭി​ന​വ്​ സു​നി​ൽ പ്ര​സാ​ദി​ന്​ 82ാം റാ​ങ്കു​മാ​ണ്​ പു​തു​ക്കി​യ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ. നേ​ര​ത്തെ ഫി​സി​ക്സി​ലെ ഒ​രു ചോ​ദ്യ​ത്തി​ന്​ ര​ണ്ട്​ ശ​രി​യു​ത്ത​ര​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നും സ​മ​യ​ന​ഷ്ടം വ​ന്ന​വ​ർ​ക്ക്​ ഗ്രേ​സ്​ മാ​ർ​ക്ക്​ അ​നു​വ​ദി​ച്ച​തു​മാ​ണ്​ 67 ഒ​ന്നാം റാ​ങ്കു​കാ​ർ വ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഈ ​ര​ണ്ട്​ ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ്​ ഒ​ന്നാം റാ​ങ്കു​കാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന്​ 50 പേ​ർ പു​റ​ത്തു​പോ​യ​ത്.

ഫി​സി​ക്സി​ലെ ഒ​രു ചോ​ദ്യ​ത്തി​ന്​ ര​ണ്ട്​ ശ​രി​യു​ത്ത​ര​ങ്ങ​ൾ അ​നു​വ​ദി​ച്ച ന​ട​പ​ടി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ്​ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മൂ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം റാ​ങ്കി​ൽ നി​ന്ന്​ പി​​റ​കോ​ട്ട​ടി​ച്ച​ത്. പു​തി​യ പ​ട്ടി​ക​യി​ൽ ഒ​ന്നാം റാ​ങ്ക്​ നി​ല​നി​ർ​ത്തി​യ ശ്രീ​ന​ന്ദ്​ ഷ​ർ​മി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും ( 720) നേ​ടി​യ​പ്പോ​ൾ മ​റ്റ്​ മൂ​ന്ന്​ പേ​ർ​ക്ക്​ അ​ഞ്ച്​ സ്​​കോ​ർ​ വീ​തം കു​റ​ഞ്ഞ്​ 715 ആ​യി. പു​തു​ക്കി​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ നി​ന്ന്​ യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​വു​ണ്ട്. നേ​ര​ത്തെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ 1,36,974 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 86,681 പേ​ർ യോ​ഗ്യ​ത നേ​ടി​യ​ത്​ പു​തി​യ പ​ട്ടി​ക​യി​ൽ 32 പേ​ർ വ​ർ​ധി​ച്ച്​ 86,713 ആ​യി.

പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക പ്ര​കാ​രം 23,33,297 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 13,16,268 പേ​ർ യോ​ഗ്യ​ത നേ​ടി​യ​ത്​ പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ 415 പേ​ർ കു​റ​ഞ്ഞ്​ 13,15,853 ആ​യി.

ഫി​സി​ക്സി​ൽ ര​ണ്ട്​ ശ​രി​യു​ത്ത​രം അ​നു​വ​ദി​ച്ച്​ മാ​ർ​ക്ക്​ ന​ൽ​കി​യ രീ​തി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ നേ​ര​ത്തെ ല​ഭി​ച്ച മാ​ർ​ക്കി​ൽ നാ​ല്​ ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് അ​ഞ്ച്​ മാ​ർ​ക്കി​ന്‍റെ​ കു​റ​വും വ​ന്നി​ട്ടു​ണ്ട്. 

Tags:    
News Summary - NEET Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.