നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്.

ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുനപ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റ് വഴി ഫലം അറിയാനാകും. നാല് ലക്ഷം പേർക്ക് കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽനിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് കോടതി ഇടപെടൽ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്.

Tags:    
News Summary - Revised NEET-UG Results Declared By Exam Body NTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.