തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ േലാ കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ േലാ കോളജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥികൾ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.inലൂടെ ആഗസ്റ്റ് രണ്ടിനകം അപേക്ഷിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ േലാ കോളജുകളിലെയും സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ േലാ കോളജുകളിലെയും ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് രണ്ടിനകം www.cee.kerala.gov.inലൂടെ സമർപ്പിക്കണം.
തൃശൂർ: 30 വയസ്സില്‍ താഴെയുള്ള ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് കേരള സാഹിത്യ അക്കാദമി ലൈബ്രറിയില്‍ പരിശീലനത്തിന് അവസരം. കൂടുതല്‍ വിവരങ്ങൾ www.keralasahityaakademi.org വെബ്സൈറ്റിൽ. ഫോണ്‍: 0487 2333967, 2331069.
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പാർട്ട്ടൈം കോഴ്സായ എം.എസ് സി (അഡ്വാൻസ്ഡ്) ക്ലിനിക്കൽ എപ്പിഡെമിയോളജി കോഴ്സ് 2024-2026 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kuhs.ac.in).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.