തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പാദ, അർധവാർഷിക പരീക്ഷകളിലെ മാർക്കു കൾകൂടി പരിഗണിച്ച് ഒമ്പതിൽനിന്ന് പത്തിലേക്കുള്ള ക്ലാസ് കയറ്റം തീരുമാനിക്കുമെ ന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഏഷ്യാനെറ്റ് ന്യൂസിൽ വിദ്യാർഥികളുട െ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. എട്ട്, ഒമ്പത് ക്ലാസുകളിൽ അവശേഷി ക്കുന്ന പരീക്ഷകൾ നടത്തില്ല. പൂർത്തിയായ പരീക്ഷയിലും പാദ, അർധവാർഷിക പരീക്ഷകളിൽ ലഭിച്ച മാർക്കിെൻറയും ശരാശരി പരിഗണിച്ചായിരിക്കും ഒമ്പതിൽനിന്ന് പത്തിലേക്കുള്ള ക്ലാസ് കയറ്റം തീരുമാനിക്കുക. രണ്ട് മുതൽ ഒമ്പതുവരെ ക്ലാസുകളിലേക്ക് എല്ലാവർക്കും കയറ്റംനൽകുന്നരീതിയാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക ഒത്തുചേരൽ സാധ്യമാകുന്നഘട്ടത്തിൽ അവശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ പൂർത്തിയാക്കും. എന്നാൽ, എപ്പോൾ പരീക്ഷ നടത്തുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനാകില്ല. അവശേഷിക്കുന്ന പരീക്ഷകൾ സാമ്പ്രദായിക രീതിയിൽതന്നെയാണ് പൂർത്തിയാക്കാൻ ഉേദ്ദശിക്കുന്നത്. പരീക്ഷകൾ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ മാത്രമേ ഒാൺലൈൻ പരീക്ഷയുടെ സാധ്യത പരിശോധിക്കുകയുള്ളൂ.
സ്കൂളുകളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള വിദ്യാർഥി പ്രവേശനം സമയബന്ധിതമായി നടത്താനാകും. പൊതുവിദ്യാലയങ്ങളിൽ ഏതെങ്കിലും വിദ്യാർഥിക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കാനാകുമോ എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനാകില്ല.
അടുത്തവർഷത്തേക്കുള്ള എട്ടാം ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഇതിനകം ജില്ലതലത്തിലെ ഹബ്ബുകളിൽ എത്തിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായിട്ടുണ്ട്. ഗതാഗത സംവിധാനം പുനഃസ്ഥാപിക്കുന്ന മുറക്ക് ഇവ ജില്ലതല ഹബ്ബുകൾ വഴി സ്കൂളുകളിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.