തിരുവനന്തപുരം: നാല് സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളി ലെയും ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അ ലോട്ട്മെൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ ‘Three Year LL.B 2019 - Candidate Portal’ ലൂ ടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ചശേഷം ‘Allotment Result’ എന്ന മെനു ഐറ്റത്തിൽ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ അലോട്ട്മെൻറ് മെമ്മോ ഡൗൺലോഡ് ചെയ്യാം. അലോട്ട്മെൻറ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറിെൻറ വിശദാംശങ്ങൾ, ട്യൂഷൻ ഫീസ്, ഡെേപ്പാസിറ്റ് തുക തുടങ്ങിയ വിവരങ്ങൾ ലഭ്യമാണ്. വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. ഹോം പേജിൽ പ്രവേശിച്ചതിനുശേഷം ‘Data Sheet’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് അവരുടെ പ്രിൻറൗട്ടും എടുക്കാം.
അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണർക്ക് ഒടുക്കേണ്ടതുമായ ഫീസ് ഓൺലൈനായോ തെരഞ്ഞെടുക്കപ്പെട്ട ഹെഡ്/സബ് പോസ്റ്റോഫിസ് മുഖേനയോ ഒടുക്കിയശേഷം അവരുടെ അലോട്ട്മെൻറ് മെമ്മോയും അസ്സൽ രേഖകളും സഹിതം 17 മുതൽ 19 വരെയുള്ള തീയതികളിൽ ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. അഡ്മിഷൻ സമയത്ത് ബന്ധെപ്പട്ട സർക്കാർ ഉത്തരവുകൾ പ്രകാരം ബാക്കി ഫീസ് ഒടുക്കേണ്ടതുണ്ടെങ്കിൽ അവ കോളജിൽ ഒടുക്കേണ്ടതാണ്. നിർദിഷ്ട തീയതികളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ നിലവിലുള്ള അലോട്ട്മെൻറും ഹയർ ഓപ്ഷനുകളും നഷ്ടെപ്പടുന്നതാണ്. അവരെ തുടർന്ന് നടത്തുന്ന ഓൺലൈൻ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.
ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെൻറ് നടപടികൾ 20ന് ആരംഭിക്കും. വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിന് നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനുമുള്ള സൗകര്യം 20 മുതൽ 22 വൈകുന്നേരം 5 മണി വരെ വെബ്സൈറ്റിൽ ലഭ്യമാകും. ഒന്നാം ഘട്ടത്തിൽ പ്രവേശനം നേടിയവരും അലോട്ട്മെെൻറാന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ നിർബന്ധമായും ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം. ഹെൽപ് ലൈൻ നമ്പറുകൾ: 0471-2339101, 2339102, 2339103, 2339104, 2332123.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.