തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലെ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ പ്രവ േശനത്തിന് രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ 25നകം കോളജുകളിൽ പ്രവേശനം നേടണം. ഒന്നാംഘട്ട അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽനിന്ന് വ്യത്യസ്തമായി രണ്ടാംഘട്ടത്തിൽ മറ്റൊരു കോളജിൽ അലോട്ട്മെൻറ് ലഭിച്ചവർ ആദ്യ കോളജിൽനിന്ന് വിടുതൽ രേഖ വാങ്ങി രണ്ടാം ഘട്ടത്തിൽ ലഭിച്ച കോളജിൽ പ്രവേശനം നേടണം. ഒന്നാംഘട്ട അലോട്ട്മെൻറ് ലഭിക്കുകയും രണ്ടാം ഘട്ടത്തിൽ മാറ്റം ലഭിക്കാതിരിക്കുകയും ചെയ്ത വിദ്യാർഥികൾക്ക് പിഴയില്ലാതെ ആദ്യം ലഭിച്ച സീറ്റ് ഉപേക്ഷിക്കാൻ 20ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.
ഇത്തരം വിദ്യാർഥികൾ നിശ്ചിത സമയത്തിനകം വിടുതൽ വാങ്ങിയില്ലെങ്കിൽ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയതായി കണക്കാക്കും.
രണ്ടാംഘട്ടത്തിൽ ആദ്യമായി അലോട്ട്മെൻറ് ലഭിച്ചവർക്ക് സീറ്റ് വേണ്ടെങ്കിൽ പിഴയില്ലാതെ തന്നെ സീറ്റ് ഉേപക്ഷിക്കാം. രണ്ടാം അലോട്ട്മെൻറ് പ്രകാരം കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പിന്നീട് വിടുതൽ വാങ്ങാൻ സാധിക്കില്ല. രണ്ടാം അലോട്ട്മെൻറിൽ പ്രവേശനം നേടാത്ത സീറ്റുകൾ 25ന് തന്നെ സംസ്ഥാന ക്വോട്ടയിൽ പ്രവേശനത്തിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് തിരികെ നൽകും. കേരളത്തിൽ ഇൗ സീറ്റുകളിലേക്ക് സംസ്ഥാന ക്വോട്ട സീറ്റുകൾക്കൊപ്പം ചേർത്ത് പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.