കോഴിക്കോട്: ലിംഗഭേദമില്ലാതെ, ജാതിമത ഭേദമില്ലാതെ, ഭിന്നശേഷിക്കാരെയും ട്രാൻസ് ജെൻഡേഴ്സിനെയും എല്ലാം ഉൾക്കൊള്ളാനാവും വിധമുള്ള വിദ്യാഭ്യാസം വീട്ടിൽ നിന്നും തുടങ്ങി വികസിക്കണമെന്ന് കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്. സി.ഐ.സി.എസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ സെന്ററിൽ ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.സി.എസ് ചെയർമാൻ പി.കെ. അഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ, സി.ഐ.സി.എസ്. പ്രസിഡന്റ് പി.കെ. അഹമ്മദ്, മാനേജർ ബഷീർ മണലൊടി, മാത്യു ജോസഫ്, കോഓഡിനേറ്റർ സുരേഷ് കുട്ടിരാമൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ഇന്ദിര സ്വാഗതവും ടി.ടി.ഐ പ്രിൻസിപ്പൽ ഡോ. ജമുന ദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.