ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) മാനേജ്മെൻറ് അക്കാദമിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ് (പി.ജി.ഡി.എം) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിെൻറ അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്.
ഏവിയേഷൻ, പ്രൊഡക്ഷൻ മാനേജ്മെൻറുകളിൽ രണ്ടുവർഷത്തെ ഫുൾടൈം െറസിഡൻഷ്യൽ പി.ജി.ഡി.എം പ്രോഗ്രാമുകളിലും ഏവിയേഷൻ മാനേജ്മെൻറിൽ 15 മാസത്തെ എക്സിക്യൂട്ടിവ് പി.ജി.ഡി.എം െറസിഡൻഷ്യൽ പ്രോഗ്രാമിലുമാണ് പ്രവേശനം. യോഗ്യത: സയൻസ് /എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ്/മാനേജ്മെൻറിൽ 50 ശതമാനം മാർക്കോടെ ബിരുദം. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതിയാകും.
ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. എക്സിക്യൂട്ടിവ് പി.ജി.ഡി.എം പ്രോഗ്രാമിന് അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. അപേക്ഷ ഫോറത്തിെൻറ ഒാൺലൈൻ മാതൃകയും കൂടുതൽ വിവരങ്ങളും https://hal-india.co.in/ ലഭിക്കും. അപേക്ഷ ജൂലൈ 31നകം സമർപ്പിക്കണം. വിലാസം: HAL Management academy, Marthahalli, Bangalore 560037, Phone: 080 25400845/25400872.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.