തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന നടപടികൾ ചൊവ്വാഴ്ച തുടങ്ങും. ഇതിനായുള്ള വിജ്ഞാപനം രാത്രിയോടെ പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിക്കും. ഓപ്ഷൻ സമർപ്പണത്തിന് 19 വരെ സമയം നൽകാനാണ് ധാരണ. ട്രയൽ അലോട്ട്മെന്റ് പൂർത്തിയാക്കി ആദ്യ അലോട്ട്മെന്റ് 24നകം പ്രസിദ്ധീകരിക്കും. തീയതികളുടെ കാര്യത്തിൽ ചൊവ്വാഴ്ച അന്തിമ തീരുമാനമാകും. 77005 പേർ എഴുതിയ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 58570 പേർ യോഗ്യത നേടുകയും പ്ലസ് ടു മാർക്ക് സമർപ്പിച്ച് 50858 പേർ റാങ്ക് പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് മാത്രമേ പ്രവേശന നടപടികളിൽ പങ്കെടുക്കാനാകൂ. സ്വാശ്രയ എൻജിനീയറിങ് മാനേജ്മെന്റ് അസോസിയേഷനുമായി 50:50 അനുപാതത്തിൽ സീറ്റ് പങ്കിടാൻ സർക്കാർ കരാറിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഫീസ് നിരക്ക് തന്നെയാണ് ഈ വർഷവും. ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഇത്തവണ എൻജിനീയറിങ് പ്രവേശനത്തോടൊപ്പം ഉണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.