എൻജിനീയറിങ്​, ഫാര്‍മസി: അലോട്ട്‌മെൻറ്​; ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ നൽകാം

തിരുവനന്തപുരം: പ്രഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലേക്ക്​ 2021-22 അധ്യയനവര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെൻറ്​ നടപടികള്‍ ആരംഭിച്ചു. വിദ്യാർഥികള്‍ക്ക് എൻജിനീയറിങ്​/ ആര്‍ക്കിടെക്ചര്‍/ ഫാര്‍മസി കോഴ്‌സുകളിലേക്ക്​ ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം.

2021ലെ കേരള എൻജിനീയറിങ്​/ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്​ യോഗ്യത നേടിയ വിദ്യാർഥികള്‍ക്കും ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്​ യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും NATA സ്‌കോറും സമര്‍പ്പിച്ച വിദ്യാർഥികള്‍ക്കും ഒക്‌ടോബര്‍ ഒമ്പതിന്​ വൈകീട്ട്​ നാലുവരെ www.cee.kerala.gov.in ലൂടെ ഓപ്ഷനുകള്‍ രജിസ്​റ്റര്‍ ചെയ്യാം. ഓപ്ഷനുകള്‍ രജിസ്​റ്റര്‍ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്‌മെൻറിന് പരിഗണിക്കില്ല.

ഒക്​ടോബർ 11ന്​ രാത്രി ഒമ്പതിന്​ ആദ്യഘട്ട അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിക്കും. 12 മുതൽ 16ന്​ വൈകീട്ട്​ മൂന്നുവരെ അലോട്ട്‌മെൻറ്​ ലഭിച്ച വിദ്യാർഥികള്‍ അലോട്ട്‌മെൻറ്​ മെമ്മോയില്‍ രേഖപ്പെടുത്തിയ, പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടക്കേണ്ട ഫീസ്​ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്​റ്റ് ഓഫിസ് മുഖാന്തരമോ ഓണ്‍ലൈന്‍ പേമെൻറ്​ വഴിയോ ഒടുക്കണം.

നിശ്ചിത സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെൻറും ബന്ധപ്പെട്ട സ്ട്രീമില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകളും റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്‌മെൻറുകളുടെ സമയക്രമം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും അലോട്ട്‌മെൻറ്​ വിശദാംശങ്ങളും www.cee.kerala.gov.in ൽ. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

Tags:    
News Summary - Engineering Pharmacy: Allotment; Online options can be provided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.