തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷകൾ മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. പരീക്ഷകൾ മാറ്റിയിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും പരീക്ഷ കൺട്രോളർ ഡോ. സി.സി. ബാബു അറിയിച്ചു.
നവംബർ 29 മുതൽ ഡിസംബർ നാലു വരെയുള്ള പരീക്ഷകൾ മാറ്റി എന്നു കാണിച്ച് കൺട്രോളറുടെ പേരിലാണ് വ്യാജ വിജ്ഞാപനം തയാറാക്കിയിട്ടുള്ളത്. പരീക്ഷകൾ അട്ടിമറിച്ച് സർവകലാശാല പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢനീക്കത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.