തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല 2022 ജൂണില്‍ നടത്തിയ 2015 സ്‌കീം അവസാന സെമസ്റ്റര്‍ ബി.ടെക് എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ബി.ആര്‍ക്ക് പത്താം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.
വിശദമായ ഫലം സർവകലാശല വെബ്സൈറ്റിന്റെ റിസൽറ്റ് ടാബിലും വിദ്യാർഥികളുടെയും കോളജുകളുടെയും ലോഗിനിലും ലഭ്യമാണ്.
ബി.ടെക് വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in സന്ദർശിക്കുക.
ബി.ടെക് അഞ്ചാം സെമസ്റ്റര്‍ സപ്ലിമെന്ററി, എഫ്.ഇ പരീക്ഷകളുടെ (2015 സ്‌കീം) പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തര സ്‌ക്രിപ്റ്റിനും ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസ് കോപ്പിയുടെ ഫീസ് 500 രൂപയും പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.